ഗ്ലാമര്‍ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ നടിയാണ് കാജല്‍ അഗര്‍വാള്‍. സിനിമയില്‍ തന്റെ വേഷം എന്താണ് എന്നത് പ്രശ്നമല്ലെന്നും പണം മാത്രമാണ് നോക്കുന്നതെന്നും അവര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.
കൂടുതല്‍ പ്രതിഫലം ചോദിച്ചതിന്റെ പേരില്‍ കാജല്‍ അടുത്തിടെ ഒരു സിനിമയില്‍ നിന്ന് പുറത്തായി. രവി തേജ നായകനായ അമര്‍ അക്ബര്‍ ആന്റണിയിലേക്ക് ആദ്യം കാജലിനെയാണ് നായികയായി വിളിച്ചത്. പക്ഷെ ഗ്ലാമറസായി അഭിനയിക്കണം എന്ന് കണ്ടപ്പോള്‍, നടി കൂടുതല്‍ പ്രതിഫലം ചോദിച്ചു. അതോടെ സ്വപ്നസഞ്ചാരി എന്ന ജയറാം ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അനു ഇമ്മാനുവലിനെ നായികയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തിരുമാനിച്ചു. തെലുഗുവില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ താല്പര്യപ്പെടുന്ന അനു കഥാപാത്രങ്ങള്‍ക്ക് വേണ്ടി എത്ര ഗ്ലാമറസ് ആകാനും മടിക്കാറില്ല.
അമര്‍ അക്ബര്‍ ആന്റണിയിലെ വേഷം അഭിനയ പ്രാധാന്യമുള്ളതായിരുന്നുവെങ്കില് കുറഞ്ഞ പ്രതിഫലത്തിനും അഭിനയിക്കാന്‍ തയ്യാറാകുമായിരുന്നുവെന്ന് കാജല്‍ പിന്നീട് പ്രതികരിച്ചു. ശരീര പ്രദര്‍ശനം മാത്രം ആവശ്യമുള്ള പതിവ് മസാല ചിത്രമായത് കൊണ്ടാണ് കൂടുതല്‍ പണം ചോദിച്ചതെന്നും അവര്‍ പറഞ്ഞു.
Post Your Comments