മനസ്സലിയിക്കുന്ന, കേള്‍ക്കാന്‍ കൊതിക്കുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഒരു ഗാനം കൂടി.. മലയാള സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഗാന രചയിതാവ് സന്തോഷ് വര്‍മ്മ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ഇടയില്‍ വ്യത്യസ്തമായ ഒരു ഗാനവുമായി എത്തുകയാണ്. ഇടയനായി നീ എന്നും എന്റെ കൂടെ ഉണ്ടെങ്കില്‍ എന്ന ആല്‍ബത്തിലെ പരിശുദ്ധ കന്യാ മാതാവേ എന്ന് തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം ആസ്വാദകരിലേയ്ക്ക്.
മനസ്സിന് കുളിര്‍മയേകുന്ന മനോഹരമായ ദൃശ്യാവിഷ്കാരവും സംഗീതവും കൊണ്ട് പരിശുദ്ധ കന്യാ മാതാവേ എന്ന ഗാനം ശ്രദ്ധിക്കപ്പെടുകയാണ്. മലയാള സിനിമാ ലോകത്തെ പ്രമുഖ ഗാനരചയിതാവ് സന്തോഷ് വര്‍മ്മ ആദ്യമായി സംവിധായകനാകുന്നുവെന്ന പ്രത്യേകതകൂടി ഈ ഗാനത്തിനുണ്ട്. നിരവധി ഭക്തിഗാനങ്ങള്‍ രചിച്ച സന്തോഷിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആദ്യ ഗാനം പുറത്തിറക്കുന്നത് ഈസ്റ്റ്‌കോസ്റ്റ് ഓഡിയോസ് ആണ്. ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് സൗമ്യ രാമകൃഷ്ണന്‍.
ഫ്രീഡം, ചതിക്കാത്ത ചന്തു, ജിലേബി, വിശ്വവിഖ്യാതരായ പയ്യന്മാര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ഗാന രചന നടത്തിയ സന്തോഷ് വര്‍മ്മ ഡോക്ടർ ഇന്നസെന്റാണ് എന്ന ചിത്രത്തിന് സംഗീത സംവിധാനവും നിർവ്വഹിച്ചു. സാൾട്ട് & പെപ്പറിൽ ശ്രേയ ഘോഷാൽ ആലപിച്ച “കാണാമുള്ളാൽ” എന്ന ഗാനമുളപ്പടെ പല ഗാനങ്ങളും ഹിറ്റായി മാറിയിരുന്നു. “ ബിഗ്ബി”യിലെ വിട പറയുകയാണോ എന്ന ശ്രേയയുടെ ആദ്യ മലയാള ഗാനവും സന്തോഷ് വര്‍മ്മയുടെ രചന തന്നെയായിരുന്നു.
Post Your Comments