ബോളിവുഡിലെ ഒരു താരം കൂടി ബിജെപിയിലേക്ക്.ആഷിഖിയുടെ മുൻകാല നായകനും ബിഗ് ബോസ് 2006 ലെ വിജയിയുമായ രാഹുൽ റോയ് ആണ് ബിജെപിയിലേക്ക് രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ബിജെപി നേതാവ് വിജയ് ഗോയലിന്റെ സാന്നിധ്യത്തിലായിരുന്നു രാഷ്ടീയ പ്രവേശനം.
നരേന്ദ്ര മോദിയുടെ വികസന നീക്കങ്ങളെ താൻ ആരാധിക്കുന്നവെന്ന് രാഹുൽ പറഞ്ഞു.ചടങ്ങിൽ മോദിയെയും പാർട്ടി പ്രസിഡന്റ് അമിത് ഷായേയും പ്രശംസിക്കുകയുണ്ടായി. ഇരുവരുടെയും പ്രവർത്തനംകൊണ്ട് ഇപ്പോൾ ലോകം ഇന്ത്യയെ എങ്ങനെ കാണുന്നത് അഭിമാനത്തോടെയാണെന്നും രാഹുൽ പറഞ്ഞു.
Read also:ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം
നിരവധി ബോളിവുഡ് താരങ്ങൾ ബിജെപിയിലേക്ക് മുമ്പും പ്രവേശിച്ചിരുന്നു.അവർ അത് നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ശത്രുഘ്നൻ സിൻഹ, ഹേമമാലിനി, കിരൺ ഖേർ, കോട്ട ശ്രീനിവാസ് റാവു, ഭോജ്പൂരി നടൻമാരായ മനോജ് തിവാരി, രവി കിഷൻ എന്നിവരാണ് ബി.ജെ.പി.യിലെ അംഗങ്ങൾ.
വളരെക്കാലം ബിഗ് സ്ക്രീനിൽ നിന്ന് മാറി നിന്ന രാഹുൽ 2011ൽ ചിത്രം സംവിധാനം ചെയ്തു. ഇന്റർനാഷണൽ ഫിലിം ആൻറ് ടെലിവിഷൻ ക്ലബ് ഓഫ് ഏഷ്യൻ അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ അവാർഡ് ലൈഫിന്റെ അംഗീകാരത്തോടെയാണ് രാഹുൽ റോയിയെ ആദരിച്ചത്.
Post Your Comments