സോഷ്യല്‍ മീഡിയിലൂടെ തന്റെ നിലപാടുകള്‍ തുറന്ന മനസ്സോടെ വ്യക്തമാക്കാറുണ്ട് ഗായിക ചിന്മയി. ചിന്മയി നടത്താറുള്ള ട്വീറ്റുകള്‍ പലപ്പോഴും വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. കുടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തെക്കുറിച്ചാണ് താരത്തിന്റെ പുതിയ ട്വീറ്റ്. മുന്‍പൊരു ഇവന്റില്‍ പങ്കെടുക്കുമ്പോള്‍ ഒരു അപരിചിതനില്‍ നിന്നും സമാനമായ ഒരു സംഭവം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ മോശം സന്ദേശം പങ്കുവെയ്ക്കുന്നവരെ നിയപരമായി നേരിടണമെന്ന് ചിലര്‍ പറയുമ്പോള്‍ ഇങ്ങനെയുള്ളവരെയൊക്കെ പോലീസ് നടപടിയോടെ നേരിട്ടാലും വലിയ കാര്യമില്ലെന്നാണ് ചിന്മയിയുടെ വാദം.
Post Your Comments