തന്റെ അഭിപ്രായങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും പറയാന്‍ മടിക്കാത്ത നടിയാണ് സോനം കപൂര്‍. പരസ്യ പ്രതികരണങ്ങള്‍ വഴിയും മാറു മറയ്ക്കാതെ പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടും അവര്‍ പലപ്പോഴും വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഏറ്റവും ഒടുവില്‍ നടിയുടെ കോപത്തിന് ഇരയായത്.
നേരത്തെ യുഎസില്‍ വന്യമൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ വിദേശത്ത് നിന്ന് യഥേഷ്ടം ഇറക്കുമതി ചെയ്തിരുന്നു. ബറാക്ക് ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് അതിന് അറുതി വരുത്തിയെങ്കിലും കഴിഞ്ഞ ദിവസം ട്രംപ് ഇറക്കുമതിക്കുള്ള വിലക്ക് നീക്കാന്‍ തിരുമാനിച്ചു. വന്യജീവി സമ്പത്തിന് ഭീഷണി ഉയര്‍ത്തുന്നതും വേട്ടക്കാര്‍ക്ക് പ്രോത്സാഹനം നല്കുന്നതുമാണ് പ്രസിഡന്റിന്റെ നടപടിയെന്ന് പറഞ്ഞ് വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപാടെ, നടി ഇങ്ങനെ ട്വീറ്റ് ചെയ്തു.
“ഇന്ത്യയില്‍ വേട്ടയാടുന്നത് നിയമ വിരുദ്ധമാണ്, ഞങ്ങളില്‍ നിന്ന് ലോകത്തിന് പഠിക്കാന്‍ പറ്റുന്ന കാര്യങ്ങളില്‍ ഒന്നാണത്. ട്രമ്പ് വിഡ്ഢിയാണ്” അവര്‍ പറഞ്ഞു.
Hunting is illegal in india, one of things the world can learn from us! Trump is an imbecile ! @potus #proudtobeindian #preserveourworld pic.twitter.com/retBm6Y1MZ
— Sonam Kapoor (@sonamakapoor) March 9, 2018
സോനം ഇതാദ്യമായല്ല ഡൊണാള്‍ഡ് ട്രമ്പിനെതിരെ പ്രതികരിക്കുന്നത്. ഓസ്ക്കാര്‍ ജേതാവ് മെറില്‍ സ്ട്രീപിനെ ‘ഓവര്‍ റേറ്റഡ് ആക്ട്രസ് ” എന്ന് വിളിച്ച അദ്ദേഹത്തെ ‘ജോക്കര്‍’ എന്ന് വിളിച്ചു കൊണ്ടാണ് ഒരിക്കല്‍ അവര്‍ നേരിട്ടത്.
Post Your Comments