തിയറ്ററില്‍ നിന്നും കുടുംബങ്ങള്‍ അകലുന്നുവെന്ന പരാതി പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ അതിനുള്ള കാരണങ്ങളെക്കുറിച്ച് പറയുകയാണ് സംവിധായകന് പ്രിയദര്ശന്. ഒരു ശരാശരി മലയാളിക്ക് വിനോദോപാധിയായി കുടുംബത്തോടെ പുറത്തിറങ്ങി ചുറ്റിയടിക്കാന്‍ രണ്ടു സ്ഥലങ്ങളേയുള്ളു, ബീച്ച്, തിയേറ്റര്‍. പ്രേക്ഷകര്‍ വീടടച്ച് തിയേറ്ററിലേക്കിറങ്ങുമ്പോള്‍ മാത്രമേ സൂപ്പര്‍ഹിറ്റുകള്‍ പിറക്കുകയുള്ളുവെന്ന് പ്രിയദര്ശന് ഒരു അഭിമുഖത്തില്‍ പറയുന്നു.
ഫാന്‍സിന്റെ ആരവങ്ങളെല്ലാം രണ്ടുനാള്‍കൊണ്ട് കെട്ടടങ്ങും. അതു കഴിഞ്ഞുള്ള നാളുകളിലാണ് ചിത്രത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. എന്നാല്‍ ഇന്ന് പലര്‍ക്കും കുട്ടികളേയും കൂട്ടി സിനിമയ്ക്കിറങ്ങാന്‍ പേടിയാണ്. എന്തല്ലാമാണ് സിനിമയില്‍ കാണേണ്ടിവരികയെന്ന ആശങ്കയാണ് അവരെ പിന്നോട്ട് വലിക്കുന്നതെന്നും പ്രിയദര്ശന് പറയുന്നു. കുട്ടികളെ രസിപ്പിക്കുകയും മാസ് ഓഡിയന്‍സിനെ കൈയിലെടുക്കുകയും ചെയ്യുന്ന സിനിമകള്‍ ഉണ്ടായാല്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ ഇടിച്ചുകയറും. അടുത്തിടെ ഇറങ്ങിയ ആട്2 നേടിയ വിജയം ഇതിന് ഉദാഹരണമാണെന്നും പ്രിയദര്ശന് കൂട്ടിച്ചേര്‍ത്തു.
ഈ വാക്കുകള്‍ കൊണ്ടായിരുന്നു അവര്‍ എന്നെ അപമാനിച്ചത്
Post Your Comments