ഒരു നിമിഷം മതി ജീവിതം മാറി മറിയാന്‍ എന്ന് പറയുന്നത് വെറുതെയല്ല. കണ്ണിറുക്കലിലൂടെ ലോക പ്രശസ്തയായ പ്രിയ വാര്യര്‍ ഇനി ബോളിവുഡിലേക്ക്.
ജനപ്രിയ താരം രണ്‍വീര്‍ സിംഗിന്റെ നായികയായിട്ടാണ് പ്രിയ ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സാക്ഷാല്‍ കരണ്‍ ജോഹറാണ്. ബോളിവുഡ് പ്രേക്ഷകര്‍ക്കും പരിചിതയായത് കൊണ്ടാണ് പ്രിയയെ നായികയായി തിരഞ്ഞെടുത്തതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് ആണ് പ്രിയ വാര്യരുടെ ആദ്യ ചിത്രം. ആ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ നടിയെ തേടി ബോളിവുഡില്‍ നിന്ന് വമ്പന്‍ ഓഫര്‍ വന്നത് സിനിമ പ്രേക്ഷകരെ മുഴുവന്‍ ഞെട്ടിച്ചു. സിംബ എന്ന ചിത്രത്തില്‍ പോലിസ് വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്. ഈ വര്‍ഷം അവസാനം സിനിമ റിലീസ് ചെയ്യും.
Post Your Comments