മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. സൂപ്പര്‍താരമായി വിലസുന്ന മോഹന്‍ലാല്‍ ഒരിക്കല്‍ വിക്രം തനിക്ക് എതിരാളി അകുമായിരുന്നുവെന്നു തുറന്നു പറഞ്ഞു. മോഹന്‍ലാലിന്‍റെ കമന്റ് ഇങ്ങനെ.. “നല്ല നേരത്ത് വിക്രം മലയാളം വിട്ട് പോയത് നന്നായി. ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എനിക്കൊരു എതിരാളി ആയേനെ” . എന്നാല്‍ ലാലിന്‍റെ ഈ കമന്റ് കേട്ട് ആദ്യം കൈയ്യടിച്ചതും ചിരിച്ചതും വിക്രം തന്നെയാണ്. രണ്ടു വര്ഷം മുന്‍പ് നടന്ന ഏഷ്യാനെറ്റ് ഫിലിം പുരസ്‌കാര വേദിയില്‍ വച്ചായിരുന്നു ലാലിന്‍റെ ഈ കമന്റ്.
ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭ എന്നാണ് മോഹന്‍ലാല്‍ വിക്രമിനെ വിശേഷിപ്പിച്ചത്. എന്നാല്‍ “സിനിമയില്‍ വരുന്നതിന് മുമ്പും ഇപ്പോഴും ഞാന്‍ മോഹന്‍ലാല്‍ സാറിന്‍റെ ഫാനാണ്. എന്‍റെ ഭാര്യയും” എന്നായിരുന്നു വിക്രം പറഞ്ഞത്. എന്നാല്‍ അപ്പോള്‍ തന്നെ മോഹന്‍ലാല്‍ അത് തിരുത്തി. “വിക്രമിന്‍റെ ഭാര്യ ചിലപ്പോള്‍ എന്‍റെ ആരാധികയായിരിക്കാം. എന്നാല്‍ ഞാന്‍ വിക്രമിന്‍റെ ആരാധകനാണ്”. മോഹന്‍ലാലിനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞ സന്തോഷവും വിക്രം അറിയിച്ചു.
മലയാള സിനിമയില്‍ സഹനടനായി അഭിനയിച്ചുകൊണ്ടാണ് വിക്രം തന്‍റെ കരിയര്‍ ആരംഭിയ്ക്കുന്നത്. ധ്രുവം, മാഫിയ, സൈന്യം, സ്ട്രീറ്റ്, ഇന്ദ്ര പ്രസ്ഥം, ഇതൊരു സ്‌നേഹഗാഥ, റെഡ് ഇന്ത്യന്‍സ്, ഇന്ദ്രിയം എന്നീ ചിത്രങ്ങളില്‍ വിക്രം മലയാളത്തില്‍ അഭിനയിച്ച വിക്രം തമിഴകത്തെ സൂപ്പര്‍താരമായി മാറിക്കഴിഞ്ഞു. കൈ നിറയെ ചിത്രമുള്ള ഈ നടന് ആരാധകരും ഏറെയാണ്.
കുട്ടികളുമായി സിനിമയ്ക്ക് പോകാന്‍ കുടുംബങ്ങള്‍ പേടിക്കുന്നതിനെക്കുറിച്ച് പ്രിയദര്‍ശന്‍
Post Your Comments