ബാഹുബലി പ്രഭാസും ദേവസേന അനുഷ്കയും പ്രണയത്തിലാണെന്ന് ഏറെ നാളായി മാധ്യമങ്ങള്‍ പറയുന്നതാണ്. സിനിമയ്ക്ക് പുറത്തുള്ള ഒരാളെയായിരിക്കും വിവാഹം കഴിക്കുക എന്ന് പ്രഭാസ് പറഞ്ഞെങ്കിലും ഗോസിപ്പുകള്‍ ഇനിയും അവസാനിച്ചിട്ടില്ല. അനുഷ്കയെ കുറിച്ച് മോശമായി സംസാരിച്ച ടോളിവുഡിലെ ഹാസ്യ നടനെ റിബല്‍ സ്റ്റാര്‍ തന്‍റെ ഫാം ഹൌസില്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചെന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പ്രഭാസ്-അനുഷ്ക വിവാഹം ഉടനെയുണ്ടാകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന്‍റെ പേരില്‍ മാനേജരെ നടി ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ബാഹുബലിക്ക് പുറമേ റിബല്‍ 2, മിര്‍ച്ചി, ബില്ല തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഒന്നിച്ചഭിനയിച്ച സിനിമകളുടെ വന്‍വിജയവും താരങ്ങളുടെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രിയുമാണ് പ്രഭാസ്- അനുഷ്ക ജോഡികളെ ആരാധകരുടെ പ്രിയ താരങ്ങളാക്കിയത്. സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളായ പ്രഭാസും അനുഷ്കയും പലപ്പോഴും വേദികളില്‍ ഒന്നിച്ചാണ് പ്രത്യക്ഷപ്പെടുന്നത്.
കാമുകന് വേണ്ടി അനുഷ്ക ബോളിവുഡിലേക്കുള്ള ക്ഷണം നിരസിച്ചു എന്നാണ് ഇപ്പോള്‍ പാപ്പരാസികള്‍ കണ്ടുപിടിച്ചിരിക്കുന്നത്.ബാഹുബലി 2വിന്‍റെ അഭൂതപൂര്‍വമായ വിജയത്തിന് ശേഷമാണ് ഹിന്ദിയിലെ ഒരു വമ്പന്‍ സിനിമയിലേക്ക് നടിയെ വിളിച്ചത്. പക്ഷെ പ്രഭാസിന് വേണ്ടി അനുഷ്ക ആ സിനിമ ഒഴിവാക്കിയെന്ന് പറയപ്പെടുന്നു. സാഹോ എന്ന ബിഗ് ബജറ്റ് സിനിമയുടെ അവസാന ഘട്ട ചിത്രീകരണത്തിലാണ് ഇപ്പോള്‍ പ്രഭാസ്. അടുത്തതായി അദ്ദേഹം ചെയ്യുന്നത് ഒരു ബോളിവുഡ് സിനിമയാണ്. ആ ചിത്രത്തില്‍ അനുഷ്ക നായികയാകണം എന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം. അതുകൊണ്ടാണ് നടി തനിക്ക് ലഭിച്ച അവസരം വേണ്ടെന്ന് വച്ചത്.
Post Your Comments