
ബാഹുബലി സിനിമ ഉണ്ടാക്കിയ തരംഗം ഇനിയും അവസാനിച്ചിട്ടില്ല. നായകന്‍ കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വേഷം ഏതാണെന്ന് ചോദിച്ചാല്‍ കട്ടപ്പ എന്നായിരിക്കും ഭൂരിഭാഗം പ്രേക്ഷകരും പറയുക. സത്യരാജ് അവതരിപ്പിച്ച കഥാപാത്രത്തെ സിനിമ കണ്ടവരാരും മറക്കില്ല. നൂറു കണക്കിന് സിനിമകള്‍ ചെയ്തിട്ടും ലഭിക്കാത്തത്ര ജനപ്രീതിയാണ് കട്ടപ്പ എന്ന ഒരൊറ്റ വേഷത്തിലൂടെ നടന് ലഭിച്ചത്.
കട്ടപ്പയുടെ മെഴുകു പ്രതിമ താമസിയാതെ ലണ്ടനിലെ മാഡം തുസ്സാദ്സ് മ്യൂസിയത്തില്‍ സ്ഥാപിക്കും. വിഖ്യാത മ്യൂസിയത്തില്‍ ഒരു തമിഴ് നടന്‍റെ പ്രതിമ ഇടം പിടിക്കുന്നത് ആദ്യമായാണ്.
പ്രഭാസ്, റാണ ദഗ്ഗുബാട്ടി, രമ്യ കൃഷ്ണന്‍, അനുഷ്ക, സത്യരാജ്, നാസര്‍, തമന്ന എന്നിവര്‍ അഭിനയിച്ച ബാഹുബലി പരമ്പരയിലെ ചിത്രങ്ങള്‍ 1500 കോടി രൂപയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്.
Post Your Comments