കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിക്കുന്ന നടനാണ് ജയസൂര്യ. ക്യാപ്റ്റന്‍ എന്ന സിനിമയില്‍ ഫുട്ബോള്‍ താരം വി പി സത്യനായി വേഷപകര്‍ച്ച നടത്തിയ താരം വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ്.
പുണ്യാളന് അഗര്‍ബത്തിസ്, സുസു വാത്മീകം, പ്രേതം എന്നി സിനിമകള്‍ക്ക് ശേഷം സംവിധായകന് രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുകയാണ്. ഞാന്‍ മേരിക്കുട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വേണ്ടി ഗംഭീരമായ മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തു വിട്ട ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് നിര്‍മിക്കുന്ന ഞാന്‍ മേരിക്കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അവന്റെ കഥ അവളുടേയും എന്ന ടാഗ്ലൈനാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. മേരിക്കുട്ടിയായുള്ള ജയസൂര്യയുടെ നില്‍പ്പ് ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. നടന്റെ ലുക്കും ടാഗ് ലൈനും ഭിന്നലിംഗക്കാരുടെ കഥയാണ് സിനിമ പറയുന്നതെന്ന സൂചനയാണ് നല്‍കുന്നത്.
Post Your Comments