BollywoodCinemaFilm ArticlesIndian CinemaKollywoodLatest NewsMollywoodNEWSWOODsWorld Cinemas

ഗ്ലാമര്‍ രംഗത്ത് നിന്നും ആത്മീയതയിലേയ്ക്ക് പിന്‍മാറിയ നടിമാര്‍ !

 

ഏതൊരു നടിയുടെയും ആഗ്രഹമായിരിക്കും വെള്ളിത്തിരയില്‍ തിളങ്ങി താരറാണിയാകുക എന്നത്. എന്നാല്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അവരില്‍ ചിലര്‍ ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആത്മീയതയിലെയ്ക്ക് തിരിയാറുണ്ട്. അത്തരം ചില നടിമാരെ പരിചയപ്പെടാം.

ബര്‍ക്ക മദന്‍

ജീവിതത്തിൽ പ്രശസ്തിയുടെ പടവുകൾ കയറുമ്പോൾ സിനിമ ജീവിതം ഉപേക്ഷിച്ച നടിയാണ് ബര്‍ക്ക മദന്‍. മോഡൽ രംഗത്ത് നിന്നുമാണ് ബർക്ക സന്യാസ ജീവിതം തെരഞ്ഞടുത്തത്. 1994 ലെ മിസ് ഇന്ത്യ മത്സരത്തിൽ ബോളിവുഡിൻറെ താരാറാണിമാരായ ഐശ്വര്യ റായിക്കും സുസ്മിത സെന്നിനും ഒപ്പം ചുവട് വെച്ച ബർക്ക ബോളിവുഡ് നടിയായി മാറി. 1996 ൽ റിലീസ് ചെയ്ത കിലാഡിയോൻ കി കിലാഡി, ഭൂത്, സോച്ച് ലോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. സുർക്കാബ് ആണ് അവസാനമായി അഭിനയിച്ച ചിത്രം. നിരവധി സീരിയലുകളിലും ബർക്ക അഭിനിയിച്ചിട്ടുണ്ട്. എന്നാൽ ഈ നേട്ടങ്ങളിലൊന്നു ബർക്ക സന്തുഷ്ടയായിരുന്നില്ല. ബോളിവുഡ് സ്റ്റാറാകാനുള്ള ശ്രമമൊന്നും നടത്താതെ പ്രശസ്തിയുടെ വക്കിൽ നിൽക്കുമ്പോൾ തന്നെ ബർക്ക ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞു. ബുദ്ധ സന്യാസിയായ ബർക്കയുടെ ഇപ്പോഴത്തെ പേര് ഗ്യാൽറ്റൻ സാംറ്റെൻ എന്നാണ്. ഹുസ് ഖാസിലെ സുഷിത മഹായാന മൈഡിറ്റെഷൻ കേന്ദ്രത്തിലാണ് ബർക്കയുടെ താമസം.

barkha-mada nun

ബോളിവുഡിലെ താരാറാണി പട്ടം സ്വപ്നം കാണേണ്ട ബർക്ക ആത്മീയ പാതയിലേക്ക് എത്തിയതെങ്ങനെ എന്ന അന്വേഷണത്തിന് മറുപടി ഇങ്ങനെ. ബര്‍ക്കയ്ക്ക് പത്ത് വയസുള്ളപ്പോൾ മാതാപിതാക്കൾക്കോപ്പം സിക്കിമിലെ റാംടേക്ക് ആശ്രമം സന്ദർശിച്ചിരുന്നു. അന്ന് അവിടെ നിന്നും മടങ്ങിപോരാൻ തോന്നിയില്ല. ആശ്രമവുമായുള്ള ആദ്യ ബന്ധം തുടങ്ങുന്നത് അവിടെ നിന്നുമാണ്. പിന്നീട് ബുദ്ധവിഹാരങ്ങൾ അവളുടെ സ്ഥിരം വസതിയായി മാറി. രണ്ടായിരം മുതൽ ആശ്രമങ്ങൾ സ്ഥിരമായി സന്ദർശിക്കാൻ ആരംഭിച്ചു. എല്ലാ വർഷവും ധർമ്മശാല സന്ദർശിക്കാറുണ്ട്.

രഞ്ജിത

renjitha nun

തെന്നിന്ത്യന്‍ നടി രഞ്ജിതയും സന്യാസം സ്വീകരിച്ച താരങ്ങളില്‍ ഒരാളാണ്. ബംഗലൂരുവിലെ നിത്യാനന്ദയുടെ ആശ്രമത്തില്‍വച്ചാണ് സന്യാസ ദീക്ഷ നല്‍കിയത്. ഇനി മാ ആനന്ദമയി എന്നാവും രഞ്ജിതയുടെ പേര്. എന്നാല്‍ രഞ്ജിതയും സ്വാമി നിത്യാനന്ദയുമൊത്തുള്ള വിവാദ വീഡിയോ പുറത്തുവന്നിരുന്നു. ഇതിനുശേഷവും നിത്യാനന്ദ ഭക്തയായി തന്നെ കഴിയുകയായിരുന്നു രഞ്ജിത. ബിഡദിയിലെ ആശ്രമത്തില്‍ നിരവധി ഭക്തരെ സാക്ഷിയാക്കിയാണ് നിത്യാനന്ദ രഞ്ജിതക്ക് സംന്യാസ ദീക്ഷനല്‍കിയത്.

സോഫിയ ഹയാത്ത്

sofia nun

നടിയും മോഡലുമായ സോഫിയ ഹയാത്താണ് ആത്മീയതയിലെയ്ക്ക് തിരിഞ്ഞ മറ്റൊരു താരം. ബോളിവുഡ് നടിയും മോഡലുമൊക്കെയാണെങ്കിലും അമിത ശരീര പ്രദര്‍ശനത്തിന്റെ പേരിലാണ് സോഫിയ ആരാധകരെ ഉണ്ടാക്കിയത്. ഇനി സന്യാസജീവിതമാന് തന്റെ വഴിയെന്നു പറഞ്ഞുകൊണ്ട് സോഫിയ മദര്‍ സോഫിയ എന്ന പേര് സ്വീകരിച്ചു. എന്നാല്‍ ആത്മീയതയുടെ പാത ഇടയ്ക്ക് വച്ച് ഉപേക്ഷിച്ച് വീണ്ടും അഭിനയ രംഗത്ത് എത്തുകയും വിവാഹം ചെയ്യുകയും ചെയ്തു.

നോങ്

ning nun

തന്റെ മെയ് വഴക്കത്തിലൂടെ ആരാധകരെ ത്രസിപ്പിച്ച തായ് പോണ്‍സ്റ്റാര്‍ ആണ് നോങ്. 31കാരിയായ നോങ് ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. ഇനി തന്റെ സഞ്ചാരം ആത്മീയ പാതയിലൂടെയാണെന്നു പ്രഖ്യാപിച്ച നോങ് പുതിയൊരു വ്യക്തിയാകുകയാണ് തന്റെ ലക്ഷ്യമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. കേസരിന്‍ ചെയ്ച്ചാലര്‍പോള്‍ എന്നാണ് നോങിന്റെ യഥാര്‍ഥ പേര്.

70കാരനായ അമേരിക്കന്‍ ആര്‍ക്കിടെക്റ്റായ ഹരോള്‍ഡ് ജെന്നിംഗ്‌സ് ജൂനിയറാണ് നോങിന്റെ ഭര്‍ത്താവ്. കോടീശ്വരനായ ഹരോള്‍ഡിനെ 2012ലാണ് നോങ് വിവാഹം കഴിക്കുന്നത്. നോങിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭര്‍ത്താവിന്റെ ഉറച്ച പിന്തുണയുണ്ട്. താന്‍ ഇന്‍ഡസ്ട്രി വിട്ടതോടെ ഭര്‍ത്താവ് തന്റെ ചിലവിനായി കൂടുതല്‍ പണം നല്‍കുന്നുണ്ടെന്നും നോങ് പറയുന്നു.

കുട്ടികളുമായി സിനിമയ്ക്ക് പോകാന്‍ കുടുംബങ്ങള്‍ പേടിക്കുന്നതിനെക്കുറിച്ച് പ്രിയദര്‍ശന്‍

 

shortlink

Related Articles

Post Your Comments


Back to top button