BollywoodLatest News

സെക്സിനെക്കുറിച്ച് വിദ്യാബാലൻ കണ്ടെത്തുന്ന പ്രത്യേക നിലപാട് ഇങ്ങനെ

ബോളിവുഡിലെ പ്രിയതാരം വിദ്യാ ബാലൻ വ്യത്യസ്ത കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതിൽ കവിഞ്ഞ് എന്തും തുറന്നുപറയുന്ന സ്വഭാവക്കാരിയാണ്. അടുത്തിടെ സെക്സിനെക്കുറിച്ച് സ്വന്തം അഭിപ്രായം വിദ്യ തുറന്നുപറഞ്ഞിരുന്നു.

”സെക്‌സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പും വികാരവുമാണ്. അതേക്കുറിച്ച് സംസാരിക്കാനെന്തിനു മടിക്കുന്നു? അതാണ് വിഷയം.” എന്നു ചോദിക്കുകയാണ് വിദ്യാബാലന്‍.ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രമേ സെക്‌സില്‍ ഇടപെടാനാവൂ എന്നും അത് ജന്മം നല്‍കുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യന്‍ സാംസ്‌കാരികത അനുശാസിക്കുന്നത്.

Read also:ക്ഷേത്രങ്ങളില്‍ ആരാധിക്കപ്പെടുന്ന താരങ്ങള്‍!

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും ഇന്നുവരെ സെക്‌സിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന ഒരു പ്രവണത ഇവിടെയില്ല എന്നത് എനിക്ക് തമാശയായിട്ടാണ് തോന്നുന്നത്. കാരണം സെക്‌സിനെക്കുറിച്ച് നാം വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല.

മറിച്ച് അതൊക്കെ ദാമ്പത്യ ബന്ധത്തിലൂടെ മാത്രമേ പ്രകടിപ്പിക്കാനാവൂ എന്നും സന്താനങ്ങളെ ഉല്പാദിപ്പിക്കാന്‍ മാത്രമുള്ള ഒരു കര്‍മ്മമാണെന്നും വിശ്വസിക്കുന്നു.
അതേസമയം ലൈംഗികവികാരം നമ്മില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോഴുള്ള അത്യാനന്ദം, രതിമൂര്‍ച്ച, അതിനോടനുബന്ധിച്ചുള്ള നിര്‍വൃതിജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞുകുളിക്കുകയാണ് ചെയ്യുക”- വിദ്യ പറയുന്നു.

സെക്‌സിനെക്കുറിച്ചുള്ള ഇത്തരം മിഥ്യാബോധം നാം ഉപേക്ഷിക്കാനുള്ള സന്ദര്‍ഭമാണിതെന്നാണ് വിദ്യയുടെ വാദം.”ലൈംഗിക വിഷയത്തില്‍ നവീനതയ്ക്കും പഴമയ്ക്കും മധ്യേയുള്ള ഒരു സമനില നാം ഏര്‍പ്പെടുത്തേണ്ടതുണ്ട്. സെക്‌സിനെക്കുറിച്ചുള്ള ഈ അബദ്ധജടിലമായ ധാരണകള്‍ മാറ്റണം. ഓരോ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് സെക്‌സിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്നുംവിദ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button