നായികയായും അമ്മ നടിയായും വെള്ളിത്തിരയില്‍ തിളങ്ങുകയാണ് രേവതി. ഇടക്കാലത്തു സിനിമയില്‍ നിന്നും ആകന്ന രേവതി വീണ്ടും സജീവമാകുകയാണ്. തന്റെ ജീവിതത്തില്‍ നാലുവര്‍ഷങ്ങള്‍ക്ക് മുന്പ് സംഭവിച്ച കാര്യത്തെക്കുറിച്ച് രേവതി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. കഴിഞ്ഞ നാലു വര്‍ഷം മുന്‍പാണ് രേവതിയുടെ ജീവിതത്തില്‍ പുതിയൊരു അതിഥി എത്തിയത്. മകള്‍ മാഹി. ഇപ്പോള്‍ രേവതി എന്ന നടിയുടെയും അമ്മയുടെടെയും ജീവിതത്തിലെ എല്ലാമാണ് മാഹി. ”ഒരു കുഞ്ഞ് വേണമെന്ന് ജീവിതത്തിന്റെ പല അവസരത്തിലും തോന്നിയിട്ടുണ്ട്. എന്നാല്‍ അത് അപ്പോഴൊന്നും സാധിച്ചിരുന്നില്ല. എന്നാല്‍ വൈകിയവേളയില്‍ അത് സംഭവിച്ചിരുന്നു. തന്റെ ഈ തീരുമാനം എത്രത്തോളം ശരിയാണെന്ന് അറിയില്ല. അത് മാഹിവളര്‍ന്നു വരുമ്ബോള്‍ മാത്രമേ മനസിലാകാന്‍ കഴിയുകയുള്ളൂ”. രേവതി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് തന്നെ ക്യാമറമാനും സംവിധായകനുമായ സുരേഷ് മേനോനുമായി രേവതിയുടെ പ്രണയ വിവാഹം നടന്നിരുന്നു എന്നാല്‍ വളരെ കുറച്ചു കാലത്തെ ദാമ്പത്തിക ജീവിതത്തിനു ശേഷം ഇവര്‍ രണ്ടു പേരും വേര്‍ പിരിഞ്ഞിരുന്നു. അങ്ങനെ ഒറ്റപ്പെടലിന്റെ ജീവിതത്തില്‍ കഴിഞ്ഞിരുന്ന രേവതി ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ വളരെ അധികം ആഗ്രഹിച്ചിരുന്നു. ഒരു കുഞ്ഞ് എന്ന ആഗ്രഹത്തെ ഐവി എഫിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് താരം.
വിവാദങ്ങള്‍ക്കൊടുവില്‍ മകന്റെ പേരുമാറ്റാന്‍ താര ദമ്പതികളുടെ തീരുമാനം!
Post Your Comments