ജനിച്ച നാള് മുതല്‍ വിവാദത്തില്‍ ആയിരുന്നു ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്റേയും കരീനയുടേയും മകന്. കുഞ്ഞിന്റെ പേര് തൈമൂര്‍ എന്നിട്ടതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ഇന്ത്യയിലേക്ക് പട നയിച്ച മംഗോളിയന്‍ അധിനിവേശ നായകന്റെ പേരാണ് ഇതെന്നും ആരോപിച്ചു നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാദങ്ങള്‍ ശക്തമായ സമയത്ത് കുഞ്ഞിന്റെ പേര് മാറ്റാന്‍ സെയ്ഫ് തയ്യാറായിരുന്നതായി കരീന.
” തൈമൂര്‍ ജനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്, ആണ്‍കുട്ടിയാണ് ജനിക്കുന്നത് എങ്കില്‍ ഫെയ്സ് എന്ന് പേരിടാം എന്ന് സെയ്ഫ് എന്നോട് പറഞ്ഞു. ആ പേര് കൂടുതല്‍ കാവ്യാത്മകവും, റൊമാന്റിക്കുമാണെന്നായിരുന്നു സെയ്ഫിന്റെ അഭിപ്രായം. എന്നാല്‍ തൈമൂര്‍ എന്ന് തന്നെ പേരിടണം എന്ന് ഞാന്‍ ഉറപ്പിച്ചു. ആണ്‍കുട്ടിയാണ് ജനിക്കുന്നത് എങ്കില്‍ അവനൊരു പോരാളി ആകണം എന്നായിരുന്നു എനിക്ക്. തൈമൂര്‍ എന്നാല്‍ ശക്തന് എന്നാണ് അര്‍ഥമെന്നും” കരീന പറയുന്നു.
കരീനയുടെ വാക്കുകള്‍ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ തൈമൂറിന്റെ പെരുമാറ്റം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ താര ദമ്പതികള്‍ വിവാഹ മോചന ഹര്‍ജി കൊടുത്തിരിക്കുകയാനെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സെക്സിനെക്കുറിച്ച് വിദ്യാബാലൻ കണ്ടെത്തുന്ന പ്രത്യേക നിലപാട് ഇങ്ങനെ
Post Your Comments