GeneralMollywoodNEWS

അവന്‍റെ വേറെയും കൂട്ടുകാര്‍ ആത്മഹത്യചെയ്തിരുന്നു; അനിയന്‍റെ മരണത്തെക്കുറിച്ച് ഉര്‍വശി

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. സ്ഥിരമായി വിവാദങ്ങളില്‍പ്പെടാറുള്ള താരം ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് ഇതുവരെ എത്തിയത്. . താന്‍ നേരിട്ട ഏറ്റവും വലിയ വേദന വിവാഹ മോചനമോ സിനിമയുമായി ബന്ധപ്പെട്ടതോ ആയ കാര്യമല്ലെന്നാണ് ഉര്‍വശി പറയുന്നത്.  പതിനേഴാം വയസ്സിലെ അനിയന്‍റെ മരണമാണ് തന്നെ തളര്‍ത്തി കളഞ്ഞതെന്ന് ഉര്‍വശി പറയുന്നു. വീട്ടിലെ ഏറ്റവും ഇളയ കുട്ടി ആയത് കൊണ്ട് അവന്‍ മകനെ പോലെ ആയിരുന്നുവെന്നും ഉര്‍വശി പറഞ്ഞു. അവന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയില്ല എന്തെങ്കിലും പ്രശ്നങ്ങളില്‍പ്പെട്ടിട്ടുണ്ടാകം അവന്‍റെ ഗ്രൂപ്പിലുള്ള വേറെയും കൂട്ടുകാര്‍ ഇതേ പോലെ ആത്മഹത്യചെയ്തിരുന്നു എന്തെങ്കിലും കാര്യമായ പ്രശ്നം അവര്‍ക്കിടെയില്‍ ഉണ്ടായിരിന്നിരിക്കണം . എല്ലാം തുറന്നു പറഞ്ഞിരുന്നേല്‍ അവന്‍റെ പ്രശ്നം ഞങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും ഉര്‍വശി കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button