ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ ആരാധകരുടെ രോഷ പ്രകടനം. ലോകവനിതാ ദിനത്തില്‍ അമിതാഭ് ബച്ചന് പങ്കുവച്ച ട്വീറ്റാണ് വിമര്‍ശനത്തിനു കാരണം. സര്‍ക്കാറിന്റെ ‘സ്വഛ് ശക്തി’ പദ്ധതിയെ പിന്തുണച്ചാണ് അമിതാഭ് ബച്ചന് വനിതാദിന സന്ദേശം പങ്കുവയ്ച്ചത്. അതില്‍ സ്ത്രീകളെ സംബന്ധിച്ച ശൗചാലയം എത്ര പ്രധാനപ്പെട്ടതാണെന്ന് ബോധവത്ക്കരിക്കുന്ന പദ്ധതിയാണിത്. പദ്ധതിയെ പിന്തുണച്ച ബച്ചന് ജീവിതത്തിലെ പ്രധാനപ്പെട്ട നാല് വനിതകളുടെ ചിത്രവും പങ്കുവയ്ച്ചു. ഭാര്യ ജയാ ബച്ചന്, മകള്‍ ശ്വേതാ ബച്ചന്, പേരക്കുട്ടികളായ നവ്യ നവേലി, ആരാധ്യ തുടങ്ങിയവരുടെ ചിത്രമായിരുന്നു ബച്ചന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആക്കൂട്ടത്തില്‍ മരുമകളും നടിയുമായ ഐശ്വര്യയുടെ ചിത്രം ഉണ്ടായിരുന്നില്ല.
മരുമകളെ ഒഴിവാക്കിയ ബച്ചന്റെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ആരാധകര്‍ രംഗത്തെത്തി. മരുമകള്‍ മകളെ പോലെയല്ലേ എന്നാണ് ആരാധകര്‍ രോഷത്തോടെ ചോദിക്കുന്നത്. മകളെയും മരുമകളെയും വേര്‍തിരിവോടെ കാണുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് ബച്ചന് എന്നും വിമര്‍ശനമുണ്ട്.
തന്റെ ജീവിതം മാറ്റി മറിച്ച ആ സംഭവത്തെക്കുറിച്ച് നടി രേവതി
Post Your Comments