നടന് പൃഥ്വിരാജ് സ്വന്തം സിനിമ നിര്‍മാണ കമ്പനിക്ക് ഇന്നലെയാണ് തുടക്കം കുറിച്ചത്. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മാണരംഗത്തേയ്ക്ക് കടക്കുക.
നേരത്തെ സന്തോഷ് ശിവന്, ഷാജി നടേശന്, നടന് ആര്യ എന്നിവരോടൊപ്പം ഓഗസ്റ്റ് സിനിമാസിന്റെ ഭാഗമായിരുന്നു പൃഥ്വിരാജ് . ഉറുമി, ഇന്ത്യന്‍ റുപി, ദി ഗ്രേറ്റ് ഫാദര്‍, സപ്തമശ്രീ തസ്ക്കര, അനുരാഗ കരിക്കിന് വെള്ളം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ഓഗസ്റ്റ് സിനിമാസ് വിടാനുള്ള തിരുമാനം പൃഥ്വി പ്രഖ്യാപിച്ചത് പൊടുന്നനെയാണ്. പക്ഷെ അദ്ദേഹം എന്തിനാണ് കമ്പനി വിട്ടതെന്ന കാര്യം ഇപ്പോഴും രഹസ്യമായി തുടരുന്നു.
ചലച്ചിത്ര നിര്‍മാണ രംഗത്തേയ്ക്ക് കടക്കാനുള്ള തിരുമാനം പുറത്തു വിട്ടുകൊണ്ട് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ നടന് പഴയ സഹപ്രവര്‍ത്തകരായ സന്തോഷ് ശിവനും ഷാജി നടേശനും നന്ദി പറഞ്ഞിരുന്നു. എന്നാല്‍ ഓഗസ്റ്റ് സിനിമാസിന്റെ ഭാഗമായ നടന് ആര്യയെ കുറിച്ച് അദ്ദേഹം എവിടെയും പരാമര്‍ശിച്ചില്ല. ആര്യയുടെ പേര് പൃഥ്വിരാജ് മനപൂര്‍വ്വം ഒഴിവാക്കിയതാണോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ആര്യയുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാകാം നടന് ഓഗസ്റ്റ് സിനിമാസ് വിട്ടതെന്നും അതുകൊണ്ടാണ് ആ പേര് ഒഴിവാക്കിയതെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
Post Your Comments