ഇന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ വിയോഗം ആരാധകര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം താരത്തിന്റെ ചിതാഭസ്മം പുണ്യ നദിയായ ഗംഗയില്‍ ഒഴുക്കിയിരുന്നു, ശ്രീദേവിയുടെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കിയതിനു പിന്നില്‍ ഒരു കാരണമുണ്ട്.
ശ്രീദേവി ഏറെ ഇഷ്ടപ്പെട്ടിരുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഹരിദ്വാര്‍. 1993-ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനു വേണ്ടി ശ്രീദേവി ഹരിദ്വാറില്‍ എത്തിയിരുന്നു, വീണ്ടും ഈ സ്ഥലത്ത് സന്ദര്‍ശനം നടത്തണമെന്ന് ശ്രീദേവി ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഇതിനാലാണ് ഭര്‍ത്താവ് ബോണി കപൂര്‍ ശ്രീദേവിയുടെ ചിതാഭാസ്മം ഗംഗയിലൊഴുക്കിയതെന്നാണ് താരവുമായുള്ള അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
Post Your Comments