
നാടകരംഗത്ത് നിന്ന് ടെലിവിഷന്‍ രംഗത്തേക്കും പിന്നീട് സിനിമയിലേക്കും തന്റെ സാന്നിദ്ധ്യം അറിയിച്ച നടിയാണ് സീമാജി.നായര്‍. കൊച്ചിന് സംഘമിത്രയുടെ ഒന്‍പതോളം നാടകങ്ങളില്‍ വേഷമിട്ട സീമാ ജി.നായര്‍ക്ക് മികച്ച നാടക നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിക്കുകയുണ്ടായി. നാടകമാണ് ഒരു നടി എന്ന നിലയില്‍ തന്നെ അംഗീകരിച്ചതെന്നും. മലയാള സിനിമയില്‍ നിന്ന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലായെന്നും സീമാ ജി.നായര്‍ പറയുന്നു.
സിനിമയില്‍ ഗ്രൂപ്പ് കളിയുണ്ട്.അവര്‍ക്ക് ഇഷ്ടമുള്ള താരങ്ങളെ മാത്രമേ അവര്‍ അഭിനയിപ്പിക്കുകയുള്ളൂ സംവിധായകര്‍ക്കും, നിര്‍മ്മാതാക്കള്‍ക്കും, എഴുത്തുകാര്‍ക്കുമൊക്കെ അവരുടെതായ ഇഷ്ടങ്ങളുള്ള നടിമാരുണ്ട്. അല്ലാതെയുള്ള നടിമാരെ അവര്‍ അവഗണിക്കും. പഴയകാല ഒരു നാടക നടിയുടെ മുഖം ‘ഇന്നത്തെ സിനിമയ്ക്ക്ചേരുന്നതല്ല’ എന്ന കമന്റ് വരെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.അതൊക്കെ ഏറ്റവും വലിയ പാപമാണ് സീമാ ജി.നായര്‍ പറയുന്നു. അത്ര കഴിവുള്ള കലാകാരിയെയാണ് അത്തരത്തില്‍ അവഗണിക്കപ്പെടുന്നത് . മുഖത്ത് ഒരു ഭാവവും വരാത്ത അഭിനയിക്കാന്‍ അറിയാത്ത നടിമാരെയാണ് അവര്‍ക്ക് വേണ്ടതെന്നും സീമാ ജി.നായര്‍ കുറ്റപ്പെടുത്തി . ജീവിതത്തില്‍ ഒരുപാട് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ വേദനയിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ എനിക്കുള്ളിലെ വേദന മറക്കാന്‍ കഴിയാറുണ്ടെന്നും സീമാജി നായര്‍ പറഞ്ഞു. തനിക്ക് കഴിയുന്ന രീതിയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്നും കുറേ വര്‍ഷങ്ങളായി അതിനായുള്ള ഓട്ടമാണെന്നും സീമാജി നായര്‍ വ്യക്തമാക്കുന്നു. ദിലീപും, കലാഭവന്‍ മണിയും, നന്ദുവുമൊക്കെ തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നല്ല സഹായങ്ങള്‍ ചെയ്യുന്നവരാണെന്നന്നും സീമാ ജി.നായര്‍ പറഞ്ഞു . എന്റെ മനസ്സില്‍ ഡ്രീം റോള്‍ ഒന്നുമില്ല മലയാള സിനിമയില്‍ നല്ലൊരു വേഷത്തിനായി ഞാന്‍ കാത്തിരിക്കുന്നു.അത് ഏതെങ്കിലും സംവിധായകര്‍ തരട്ടെ അതാണ് എന്റെ ഡ്രീം റോള്‍ എന്നും സീമാജി നായര്‍ കൂട്ടിച്ചേര്‍ത്തു. ജനം ടിവിയുടെ ‘മറുപടി’ എന്ന അഭിമുഖ പരിപാടിയിലാണ് സീമാ ജി.നായര്‍ മനസ്സ് തുറന്നത്.
Post Your Comments