വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ ഇടപെടുന്ന നടനാണ് ഇന്ദ്രന്‍സ്. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് അദ്ദേഹം ഇന്നത്തെ നിലയിലെത്തിയത്. കോസ്റ്റ്യൂമറായി സിനിമ ജീവിതം തുടങ്ങിയ ഇന്ദ്രന്‍സ് സഹപ്രവര്‍ത്തകരില്‍ നിന്ന് അക്കാലത്തുണ്ടായ ദുരനുഭവങ്ങള്‍ അടുത്തിടെ ചില മാധ്യമങ്ങളോട് പങ്കു വച്ചിരുന്നു. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്ത് വന്ന അദ്ദേഹം രാജസേനന്‍ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ആ യാത്ര ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വരെ എത്തി നില്‍ക്കുകയാണ്.
മികച്ച നടനുള്ള പുരസ്കാരം കിട്ടിയതിന് പിന്നാലെ ഇന്ദ്രന്‍സ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിലത്തിരുന്ന് ഊണ് കഴിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. കെന്നി എന്ന ഹ്രസ്വചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രമായിരുന്നു അത്. അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ സെബിന്‍ ആന്‍റണിയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
സെബിന്‍ എഴുതിയ കുറിപ്പ് വായിക്കാം:
37 കൊല്ലം ആയി ഇന്ദ്രൻസ് ഏട്ടൻ സിനിമയിൽ വന്നിട്ടു… 1981ൽ ചൂതാട്ടം എന്ന സിനിമയിൽ കോസ്റ്റുമറായി അവതരിച്ച അദ്ദേഹം… പിന്നീട് ഒരു കോമഡി താരം ആയി മുന്നേറി… പക്ഷെ അദ്ദേഹത്തെ മലയാള സിനിമ ശെരിക്കും ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ട് വർഷം ഏറെ ഒന്നുമായിട്ടില്ല…
ഇത് 2017 ഡിസംബറിൽ ഞങ്ങളുടെ കെന്നി എന്ന ഷോർട് ഫിലിം ലൊക്കേഷനിൽ വച്ചു എടുത്ത ഒരു ചിത്രം ആണ്… “ചേട്ടാ ഒരു മിനിറ്റ് കസേര എടുക്കാം” എന്ന് പറഞ്ഞ അസിസ്റ്റന്റ് ഡയറക്ടറോടു “വേണ്ട മോനേ നമ്മുക്ക് എല്ലാവർക്കും കൂടെ നിലത്തു ഇരുന്നു ഭക്ഷണം കഴിക്കാം” എന്ന് പറഞ്ഞു ഞങ്ങൾക്കൊപ്പം തറയിൽ ഇരിക്കാൻ കാണിച്ച ആ മനസ്സ് തന്നെ ആണ് അദ്ദേഹത്തെ ഇന്ന് കേരളത്തിലെ മികച്ച നടനുള്ള സിംഹാസനത്തിൽ പ്രതിഷ്ടിച്ചതു !! (സിനിമ: ആളൊരുക്കം)
(NB: നിക്കോളാസ് എന്നൊരു ആംഗ്ലോ ഇന്ത്യൻ കഥാപാത്രമായാണ് ഇന്ദ്രൻസ് ഏട്ടൻ കെന്നിയിൽ പ്രത്യക്ഷപ്പെടുന്നത്… ഈ സന്തോഷ വേളയിൽ ഇന്ദ്രൻസ് ഏട്ടന് ഞങ്ങൾ കെന്നി ടീമിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ)
Post Your Comments