ശ്രീദേവി വിട പറഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും അവരുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ബോളിവുഡോ ആരാധകരോ ഇനിയും മുക്തരായിട്ടില്ല. ഇന്ത്യന്‍ സിനിമ ലോകത്ത് പകരക്കാരില്ലാത്ത നടിയായിരുന്നു അവര്‍. നിഷ്കളങ്കമായ മുഖവും, അഭിനയ തികവും, നൃത്ത പാടവവുമാണ് ശ്രീദേവിയെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ എത്തിച്ചത്. എഴുപതുകളുടെ അവസാനം മുതല്‍ തൊണ്ണൂറുകള്‍ വരെ നായിക പദവി അടക്കി വാണ അവര്‍ ഇന്ത്യയിലെ മിക്ക സൂപ്പര്‍താരങ്ങളോടൊപ്പവും അഭിനയിച്ചു.
ഇപ്പോള്‍ ഇതാ ശ്രീദേവി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പ്രിയ നായികയെ വീണ്ടും വെള്ളിത്തിരയില്‍ കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് കൈവരുന്നത്.
നടിയുടെ ഭര്‍ത്താവും സിനിമ നിര്‍മാതാവുമായ ബോണി കപൂര്‍ ശ്രീദേവിയെ കുറിച്ച് ഒരു ഡോക്യുമെന്‍ററി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. നടിയുടെ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ഡോക്യുമെന്‍ററിയില്‍ അവരുടെ അപൂര്‍വമായ വിഡിയോകളും ഉള്‍ക്കൊള്ളിക്കും. അതുമായി ബന്ധപ്പെട്ട് ബോണി കപൂര്‍ സംവിധായകന്‍ ശേഖര്‍ കപൂറിനെ സമീപിച്ചു കഴിഞ്ഞു.
ശ്രീദേവിയുടെ പ്രശസ്ത സിനിമയായ മി. ഇന്ത്യ സംവിധാനം ചെയ്തത് ശേഖര്‍ കപൂറാണ്. ബോണി കപൂര്‍ നിര്‍മിച്ച് അനില്‍ കപൂര്‍ നായകനായ ആ സിനിമ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.
Post Your Comments