ഒരു പതിറ്റാണ്ടിലേറെയായി സിനിമ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന തെന്നിന്ത്യന്‍ താരമാണ് നിത്യ മേനോന്‍. മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി നിരവധി ശ്രദ്ധേയ വേഷങ്ങളാണ് നടി ഇതിനകം ചെയ്തത്. അടുത്ത കാലത്ത് മെര്‍സല്‍, ഇരുമുഖന്‍, ജനത ഗാരേജ് എന്നി ചിത്രങ്ങളില്‍ നിത്യയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോള്‍ സിനിമ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു തിരുമാനവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.
പ്രേക്ഷകരുടെ വൈകാരികത മുതലെടുക്കാനായി സംവിധായകര്‍ തന്‍റെ കഥാപാത്രത്തെ ഇടയ്ക്ക് വച്ച് കൊല്ലുകയാണെന്നും ഇനി മുതല്‍ അങ്ങനെയുള്ള. വേഷങ്ങള്‍ ചെയ്യില്ലെന്നും ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിത്യ മേനോന്‍ പറഞ്ഞു. അവെ, 24, ഇരുമുഖന്‍, ബാംഗ്ലൂര്‍ ഡേയ്സ് തുടങ്ങിയ വിവിധ സിനിമകളില്‍ നടിയുടെ കഥാപാത്രം ഇടയ്ക്ക് മരണപ്പെടുന്നുണ്ട്.
ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നടിമാര്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയാണെന്നും താന്‍ ഉള്‍പ്പടെയുള്ള നായികമാര്‍ക്ക് എപ്പോഴും ഒരേ പോലത്തെ വേഷങ്ങളാണ് ലഭിക്കുന്നതെന്ന് പറയാനും നിത്യ മറന്നില്ല. ഒരു കഥാപാത്രം വിജയിച്ചാല്‍ പിന്നീട് തുടര്‍ന്നുള്ള സിനിമകളില്‍ അതുപോലത്തെ വേഷങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോള്‍ ലൈംഗിക പീഡന ആരോപണം; നടി വിവാദത്തില്‍
Post Your Comments