CinemaGeneralIndian CinemaMollywoodNEWSWOODs

ഈ സിനിമ ഭാര്യമാരെ ഒരിക്കലും കാണിക്കരുതെന്നു പല ഭര്‍ത്താക്കന്മാരും പറയാന്‍ കാരണം

മലയാളത്തില്‍ ഒരു ചിത്രത്തെ കുറിച്ച് രഹസ്യമായി പ്രചരിച്ചത് ഈ ചിത്രം ഒരിക്കലും നിങ്ങളുടെ ഭാര്യമാരെ കാണിക്കരുത് എന്നായിരുന്നു. കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് രാമന്റെ ഏദന്‍തോട്ടം . ചിത്രത്തെപ്പറ്റി സംവിധായകന്‍ രഞ്ജിത് ശങ്കര്‍ തുറന്നു പറയുന്നതിനിടയിലാണ് ഈ അഭിപ്രായം പങ്കുവച്ചത്.

”രാമന്റെ ഏദന്‍തോട്ടം കണ്ട ഭൂരിപക്ഷം പുരുഷന്മാരും പറഞ്ഞത് ഒരിക്കലും ഈ സിനിമ വീട്ടിലുള്ള ഭാര്യമാരെ കാണിക്കരുതെന്നാണ്. തനിയ്ക്ക് പരിചയമുള്ള ഒരുപാട് കുടുംബങ്ങളിലെ സ്ത്രീകളുടെ പ്രതിനിധിയാണ് സിനിമയിലെ മാലിനി. മാലിനിയുടെ ഭര്‍ത്താവ് എല്‍വിസ് എന്റെയുള്ളില്‍ തന്നെയുള്ള മറ്റൊരാളാണ്. ഭൂരിഭാഗം ഭര്‍ത്താക്കന്മാരിലും രാമനും എല്‍വിസുമുണ്ട്. ഭാര്യയുടെ അടുത്ത് അവര്‍ എല്‍വിസും മറ്റുസ്ത്രീകളെ കാണുമ്പോള്‍ അവര്‍ രാമനും ആകുന്നു”. പ്രമുഖ സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കി.

നിലത്തിരുന്ന് ഊണ് കഴിക്കുന്ന ഇന്ദ്രന്‍സ്; എന്താണ് സത്യം?

shortlink

Related Articles

Post Your Comments


Back to top button