ബോളിവുഡ് നായിക ആര്‍ഷി ഖാന് വീണ്ടും വിവാദത്തില്‍. ബിഗ് ബോസ് താരമായ ആര്‍ഷി മുന്‍പ് അഫ്രിദിയാണ് തന്റെ ഭര്‍ത്താവെന്നു ആരോപിച്ചു രംഗത്തെത്തിയതിലൂടെ വിവാദത്തില്‍പ്പെട്ട താരമാണ്. കൂടാതെ നഗ്ന ശരീരത്തില്‍ പതാക വരച്ചതിനും ആര്ഷിയ്ക്കെതിരെ കേസുണ്ട്. എന്നാല്‍ ഇപ്പോള്‍ വിവാദത്തില്‍ ആയിരിക്കുന്നത് ഒരു പൂജാരിയ്ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ്.
പൃഥ്വിരാജ് സിനിമയുടെ ട്രെയിലര്‍ മമ്മൂട്ടി പുറത്തിറക്കിയത് എന്തുകൊണ്ട്?
പണ്ഡിറ്റ് രമേഷ് ജോഷി എന്ന ഒരു പുരോഹിതൻ രണ്ട് വർഷം മുൻപ് കടം കൊടുത്ത പണം തിരികെ നൽകാത്തതിനെതിരെ നടിയ്ക്കെതിരെ പരാതി നൽകിയിരുന്നു. എന്നാല്‍ പല പ്രാവശ്യം ചോദിച്ചിട്ടും താരം തിരികെ നല്‍കിയില്ല. നിർമ്മാതാക്കളിൽ നിന്ന് കുടിശ്ശിക വരുത്തിയ കിട്ടിയാല്‍ ഉടൻ പണം തിരികെ നൽകുമെന്ന് അർഷി അറിയിച്ചു.
എന്നാൽ രമേശിന്റെ പല ആവശ്യങ്ങൾക്കു അവർ അത് നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് മുംബൈയിലെ സാമ്ന നാഗർ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. എന്നാല്‍ ആര്‍ഷി തന്നെ ചൂഷണം ചെയ്യുകയാണ് പണ്ഡിറ്റ് എന്ന് ആരോപിച്ചു കൊണ്ട് ഒരു പരാതി നല്‍കിയിരിക്കുകയാണ്. നടി പണമൊന്നും നല്‍കാനില്ലെന്നും നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പണ്ഡിറ്റ് ശ്രമിക്കുക ആണെന്നും നടിയുടെ വക്താവ് ആരോപിച്ചു.
Post Your Comments