BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

വ്യാജ കഥകള്‍ പ്രചരിപ്പിക്കരുത്; ആരാധകര്‍ക്ക് തുറന്ന കത്തുമായി നടന്റെ ഭാര്യ

തനിക്ക് അപൂര്‍വ്വ രോഗമുണ്ടെന്ന് ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്നതോടെ അദ്ദേഹത്തിന്റെ പിന്നാലെയാണ് ലോകം. തന്റെ ആരോഗ്യത്തെക്കുറിച്ച്‌ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി ഇര്‍ഫാന്‍ തന്നെ രംഗത്തെത്തിയിട്ടും ഫലമില്ലാതെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

ഇര്‍ഫാനെക്കുറിച്ച്‌ കഥകള്‍ പ്രചരിപ്പിക്കരുതെന്ന ആവശ്യമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സുതപ സക്ധര്‍. ഭര്‍ത്താവിന്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ക്കാണ് അവര്‍ കത്തെഴുതിയത്. അദ്ദേഹത്തിനോടുള്ള സ്നേഹത്തിന് നന്ദി പറയുന്നതിനൊപ്പം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇര്‍ഫാന്‍ ഒരു പോരാളിയാണെന്നും അദ്ദേഹം തന്റെ ശക്തമായ പ്രഭാവവും സൗന്ദര്യവും കൊണ്ട് പൊരുതിക്കൊണ്ടിരിക്കുകയാണെന്നും സുതപ പറഞ്ഞു. അദ്ദേഹം തന്നെയും ഒരു പോരാളിയാക്കി മാറ്റിയെന്നും പോരാട്ടത്തിനുള്ള പദ്ധതികള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത് അത്ര എളുപ്പമല്ലെന്നും എന്നാല്‍ വീട്ടുകാരുടെയും കുടുംബത്തിന്റേയും ഇര്‍ഫാനിന്റെ ആരാധകരുടേയും പിന്തുണയിലും സ്നേഹത്തിലും വിശ്വാസമുണ്ട്. ഈ യുദ്ധത്തില്‍ വിജയിക്കുക തന്നെ ചെയ്യും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ സ്വകാര്യ ജീവിതം പുറത്തുവന്നതിൽ അമ്പരന്ന് അനുഷ്‍ക ശർമ്മ

shortlink

Related Articles

Post Your Comments


Back to top button