KollywoodLatest News

രജനിക്കൊപ്പം തെരുവു നായ; സ്വന്തമാക്കാൻ കോടികളുമായി ആരാധകര്‍

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം മറ്റൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് .അദ്ദേഹത്തിന്റെ പുതിയ ചിത്രം കാളയുടെ റ്റീസർ പുറത്തിറങ്ങിയപ്പോൾ ആരാധകർ ഒന്നടങ്കം അതീവ സന്തോഷത്തിലാണ്.രജനിയുടെ രാഷ്ട്രീയം കബാലിയേക്കാൾ ശക്തമായി കാലയിലുണ്ടെന്ന് സംവിധായകൻ പാ രഞ്ജിത്തിന്റെ കുറിപ്പിൽ നിന്ന് വ്യക്തമാണ്.

Read also:“ബീച്ചില്‍ ബിക്കിനിയല്ലാതെ സാരിയാണോ ഉടുക്കേണ്ടത് ?” ട്രോളര്‍മാരോട് രാധിക ആപ്തെ

കാലയുടെ പോസ്റ്ററുകളില്‍ രജനിക്കൊപ്പം പ്രത്യക്ഷപ്പെട്ട ഒരു നായയാണ് ആരാധകർക്കിടയിലെ ചർച്ചാ വിഷയം. മണി എന്ന തെരുവ് നായയാണ് ആ വിരുതന്‍. കോടികള്‍ നല്‍കി മണിയെ സ്വന്തമാക്കാന്‍ രജനി ആരാധകര്‍ മത്സരിക്കുന്നതാണായാണ് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

rajanikanth

ചെന്നൈയിലെ തെരുവില്‍ നിന്നും സൈമണ്‍ എന്ന ആനിമല്‍ ട്രെയിനർ സൈമൺ ആണ് മണിയെ കണ്ടെത്തുന്നത്. 30ല്‍ അധികം നായ്ക്കളുടെ ഫോട്ടോ രജനികാന്തിനെ കാണിച്ചെങ്കിലും അദ്ദേഹം നോ പറഞ്ഞു. എന്നാല്‍ മണിയുടെ ഫോട്ടോ കണ്ടപ്പോള്‍ തന്നെ അദ്ദേഹം സമ്മതം മൂളുകയും ചെയ്തു.
മൂന്ന് കോടി രൂപ വരെയാണ് മണിക്ക് ആരാധകർ വില പറഞ്ഞത് എന്നാൽ മണിയെ തൽക്കാലം വിൽക്കുന്നില്ലെന്നാണ് സൈമൺ അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button