മലയാള സിനിമയിൽ ഒരേ ഒരു ചിത്രംകൊണ്ട് പ്രശസ്തരായ ചില താരങ്ങളുണ്ട്.ചിലർ അന്യഭാഷക്കാർ ആയിരിക്കാം മറ്റുചിലർ മലയാളികൾ തന്നെയാകാം എന്നിരുന്നാലും കാലങ്ങൾ കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ ആ കഥാപാത്രങ്ങളും താരങ്ങളും മായാതെ നിൽക്കുന്നുണ്ട്.അത്തരത്തിലുള്ള ചില താരങ്ങളെ പരിചയപ്പെടാം.
നിതീഷ് ഭരത്വവരാജ്
മുബൈയിൽ ജനിച്ചു വളർന്ന നിതീഷ് ഭരത്വവരാജ് പത്മരാജന്റെ ഞാൻ ഗന്ധർവ്വൻ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ്.ടെലിവിഷൻ പുരാണ പരമ്പരകളായ വിഷ്‌ണു പുരാണത്തിലെ വിഷ്ണുവായും മഹാഭാരതത്തിലെ കൃഷ്‌ണനായും പിന്നീട് നിതീഷ് എത്തിയിരുന്നു.കൂടാതെ പാർട്ടി പ്രവർത്തനം തിരക്കഥാ രചന തുടങ്ങിയ കാര്യങ്ങളിൽ നിതീഷ് ഇപ്പോഴും സജീവമാണ്.
ജീത് ഉപേന്ദ്ര
1992 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ജോണി വാക്കർ.ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരനായി വേഷമിട്ട ജീത് ഉപേന്ദ്ര മലയാളികളുടെ മനസിൽ ഇടം നേടിയ താരമായിരുന്നു.മുംബൈയിൽ ജനിച്ചുവളർന്ന ജീത് ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ സജീവമാണ്.
Read also:നായികമാർക്ക് മുമ്പിൽ സ്വയം ഭോഗം ചെയ്ത നടന് പിന്നീട് സംഭവിച്ചത്
പ്രീതി ഝംഗിയാനി
90 കളിലെ ‘നിർമ’ സുന്ദരി പ്രീതി ഝംഗിയാനിയുടെ ആദ്യ ചിത്രവും മലയാളത്തിലായിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘മഴവില്ലി’ലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. വിവാഹത്തെ തുടർന്ന് മഞ്ജു വാര്യർ പിന്മാറിയതിനെത്തുടർന്നാണ് പ്രീതിയിലേക്ക് ആ കഥാപത്രം എത്തിയത് എന്ന് അണിയറസംസാരം ഉണ്ടായിരുന്നു. ആദ്യ ചിത്രത്തിന് ശേഷം പിന്നീട് പ്രീതി മലയാളത്തിൽ അഭിനയിച്ചിട്ടില്ല.
ഗിരിജ ഷെട്ടർ
ഗിരിജ ഷെട്ടര്‍ വെറുമൊരു അഭിനേത്രി മാത്രമല്ല, ഒരു പത്രപ്രവര്‍ത്തകയും ഫിലോസഫറും ഡാന്‍സറും കൂടെയാണ് ഗിരിജ ഷെട്ടര്‍. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ ഗിരിജ വേഷമിട്ടിട്ടുള്ളൂ. എന്നാല്‍ മോഹന്‍ലാലിനൊപ്പം വന്ന വന്ദനം എന്ന ചിത്രത്തിലെ ഗിരിജയുടെ അഭിനയം ഇപ്പോഴും മലയാളികള്‍ ഓര്‍ത്തിരിക്കുന്നു. മണിരത്‌നത്തിന്റെ അഞ്ജലി എന്ന ചിത്രത്തിലൂടെയാണ് ഗിരിജയുടെ അരങ്ങേറ്റം. യുകെയില്‍ പത്രപ്രവര്‍ത്തകയായി ജോലി ചെയ്യുകയാണ് ഇപ്പോള്‍ ഗിരിജ ഷെട്ടര്‍.
മന്യ
മന്യ ആന്ധ്രക്കാരിയായ മന്യ തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.ദിലീപിനൊപ്പം ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി.ഈ ഒറ്റ ചിത്രകൊണ്ട് തന്നെ മലയാളത്തിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ താരമാണ് മാന്യ .2007 ല്‍ സത്യ പട്ടേലിനെ വിവാഹം ചെയ്തതോടെ മന്യ അഭിനയം നിര്‍ത്തി.
Post Your Comments