East Coast VideosStage ShowsVideos

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ രാമനാഥൻ ഇവിടെയുണ്ട്

ഫാസിൽ സംവിധാനം ചെയ്ത 1993-ലെ പ്രശസ്തമായ ഒരു മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിൽ ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ലഭിച്ചു .ഗംഗ അപരവ്യക്തിത്വം ബാധിച്ച് നാഗവല്ലിയായി രാത്രി കാലങ്ങളിൽ മാറുന്നു .നാഗവല്ലിയുടെ കഥാപാത്രത്തിലേക്ക് രൂപാന്തരം പ്രാപിക്കുമ്പോൾ തന്റെ ഭർത്താവ് നകുലൻ, പഴയ ക്രൂരനായ ആ കാരണവരാവുകയാണ് ഗംഗയുടെ മനസ്സിൽ. അയൽക്കാരനായ മഹാദേവൻ രാമനാഥനായും മാറുന്നു. രാമനാഥനായി ഈ ചിത്രത്തിൽ വേഷമിട്ടത് പ്രശസ്ത നർത്തകനും കന്നഡ നടനുമായ ശ്രീധറായിരുന്നു .ചിത്രത്തിൽ ശോഭനയും ശ്രീധറും തമ്മിലുള്ള നൃത്തം വളരെയേറെ ശ്രദ്ധ നേടി .നർത്തകിയായ അനുരാധയെ വിവാഹം കഴിച്ച ശ്രീധർ പിന്നീട് നൃത്തവേദികളുടെയാണ് ജനങ്ങൾക്ക് മുൻപിൽ എത്തിയത് .ശ്രീധർ അവതരിപ്പിച്ച ഒരു നൃത്തം ആസ്വദിക്കാം.

shortlink

Related Articles

Post Your Comments


Back to top button