ഹോളിവുഡ് വരെ നോട്ടമിട്ടിരിക്കുന്ന നടനാണ് മലയാളത്തിലെ ന്യുജെന് സിനിമകളിലെ ശ്രദ്ധേയ സാന്നിദ്ധ്യം ശശി കലിംഗ. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാറുള്ള ശശി കലിംഗ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്&ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ട താരമാകുന്നത്. ഇതിനോടകം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ശശി കലിംഗ വേറിട്ട ശബ്ദ ശൈലിയോടെയാണ് മലയാള സിനിമയുടെ സജീവ സാന്നിധ്യമാകുന്നത്. മിമിക്രി കലാകാരന്മാര്ക്ക് വേഗത്തില്‍ അനുകരിക്കാന്‍ പറ്റുന്ന ശശി കലിംഗയെ വികലമായ രീതിയിലാണ് പലരും ഇപ്പോള്‍ അവതരിപ്പിക്കുന്നത്. മിമിക്രിയെന്ന പേരും പറഞ്ഞു ശശി കലിംഗയുടെ രൂപ സാദൃശ്യത്തെ പരിഹാസരൂപേണ അനുകരിച്ച് കയ്യടി നേടുമ്പോള്‍ ഇത് അനുകരിക്കലല്ല മറിച്ച് അപമാനിക്കലാണെന്ന് നിസംശയം പറയാന്‍ സാധിക്കും.
Read also:മലയാള ചലച്ചിത്രങ്ങളിൽ പാടിയിട്ടുള്ള അന്യഭാഷാതാരങ്ങൾ
ഫ്ലവേഴ്സ് ടിവിയിലെ ‘കോമഡി ഉത്സവം’ എന്ന പ്രോഗ്രാമിന്റെ വേദിയില്‍ പെണ്‍പട മിമിക്രി അവതരിപ്പിച്ചപ്പോള്‍ ശശി കലിംഗയെക്കുറിച്ചു മോശമായി പരാമര്‍ശിച്ചത് ആ കലാകാരനെ അപമാനിക്കുന്നതിനു തുല്യമാണ്. പഴയകാല നടന്മാരായ സത്യനെയും, മധുവിനെയും, കെ.പി ഉമ്മറിനെയുമൊക്കെ മിമിക്രി താരങ്ങള്‍ നര്‍മത്തിന്റെ ചുവടുപിടിച്ച് അവതരിപ്പിക്കുമ്പോഴും ഒരു പരിധി വിട്ടു ആരും അവരെ വികൃതമാക്കിയിരുന്നില്ല. വര്‍ഷങ്ങളായി താരങ്ങളെ അനുകരിച്ച് കയ്യടി നേടുന്ന ആ അനുകരണ കല ശശി കലിംഗ എന്ന നടനില്‍ വരെ എത്തിനില്ക്കുമ്പോള് ഒരു സാമാന്യ പരിധി ലംഘിച്ച് ആ നടനെ മോശമായി ചിത്രീകരിക്കുന്നത് തീരെ അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്.
Post Your Comments