
ആരാധകരുടെ പ്രിയ താരം മാധവന് സെയ്ഫ് അലി ഖാനുമൊത്തുള്ള സിനിമയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. തോളിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമം വേണ്ടിവരുന്നതിലാണ് പിന്മാറുന്നതെന്നും മാധവന് പറയുന്നു.
സിനിമയില്‍ ആക്ഷന്‍ രംഗങ്ങളുണ്ടെന്നും നിലവില്‍ ചെയ്യാനുള്ള ആരോഗ്യസ്ഥിതി അല്ല തനിക്കുള്ളതെന്നും വ്യക്തമാക്കിയാണ് മാധവന് സിനിമയില്‍ നിന്നും പിന്മാറിയത്. മികച്ച ടീമിനൊപ്പം ജോലി ചെയ്യാനുള്ള ഈ അവസരം വീണ്ടും ലഭിക്കുമെന്നാണ് കരുതുന്നതെന്നും മാധവന് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയതിനു ശേഷമുള്ള ഫോട്ടോ മാധവന് നേരത്തെ ഷെയര്‍ ചെയ്തിരുന്നു. തോളിന് ശസ്ത്രക്രിയ കഴിഞ്ഞു. തിരിച്ചുവരികയാണ്. വലതു കൈ ഇല്ലാതെ പോലെയാണ് തോന്നുന്നതെന്നുമായിരുന്നു അന്ന് ചിത്രം പങ്കുവച്ചുകൊണ്ട് മാധവന് പറഞ്ഞത്.
Post Your Comments