പൗളി വത്സന് എന്ന പഴയ കാല നാടക നടിക്കാണ് മികച്ച സ്വഭാവ നടിക്കുള്ള ഇക്കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടിയത്. പുരസ്കാര ലബ്ധിക്കിടയിലും അവർ തനിക്ക് ലഭിച്ച പഴയ ഒരു അഭിനന്ദനത്തിൻറെ കഥ ഓർത്തെടുക്കുകയാണ്.
അണ്ണൻ തമ്പി എന്ന തൻറെ ആദ്യ സിനിമയുടെ ചിത്രീകരണ വേളയിലാണ് പൗളിയെ ഞെട്ടിച്ച ആ സംഭവം ഉണ്ടായത്.
“ഒരു ആംബുലൻസിൽ മൃതദേഹത്തിനരികെയിരുന്ന് കരയുന്ന രംഗമാണ് എനിക്ക് ലഭിച്ചത്. മമ്മൂട്ടിയും സുരാജുമാണ് ആ രംഗത്തുള്ള മറ്റ് അഭിനേതാക്കൾ. സീൻ എടുത്തു കഴിഞ്ഞപ്പോൾ മമ്മൂട്ടി ചോദിച്ചു, ഏതാ ആ നടി ? വളരെ ജെനുവിൻ ആയി അഭിനയിക്കുന്നുണ്ടല്ലോ. ” അത് നാടക നടിയായ പൗളി വൽസനാണെന്ന് പറഞ്ഞപ്പോൾ “ഏത് പൗളിയോ, ഞങ്ങൾ ഒന്നിച്ചു നാടകം കളിച്ചിട്ടുള്ളതാണ്. ഇങ്ങോട്ട് വിളിക്കൂ. ” എന്ന്. “1975 ൽ സബർമതി എന്ന നാടകത്തിൽ ഞാൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം അതെല്ലാം മറന്നു കാണുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ മമ്മൂട്ടി പഴയതു പോലെ തന്നെ “
അവാർഡ് ലഭിച്ചപ്പോൾ മമ്മൂട്ടി വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും പൗളി പറയുന്നു. ഇനി അല്പം സ്റ്റൈലായി നടക്കണമെന്നാണ് മെഗാസ്റ്റാറുടെ ഉപദേശം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇ.മ.യൗ എന്ന സിനിമയിലെ അഭിനയത്തിനാണ് പൗളി വത്സന് സംസ്ഥാന അവാർഡ് ലഭിച്ചത്.
Post Your Comments