പല തരത്തിലുള്ള നടിമാരെ നമ്മള് കണ്ടിട്ടുണ്ട്. ചിലര്‍ ബിക്കിനി ധരിക്കും. മറ്റ് ചിലര്‍ എത്ര പ്രതിഫലം കൊടുക്കാമെന്ന് പറഞ്ഞാലും അതിന് തയാറാകില്ല. എന്നാല്‍ ബിക്കിനി ധരിക്കാന്‍ പറ്റില്ലെന്ന് ഒരു നടന് പറഞ്ഞാലോ ? പറയുക മാത്രമല്ല, അതിന്റെ പേരില്‍ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന വമ്പന്‍ സിനിമയില്‍ നിന്ന് പിന്മാറുകയും ചെയ്തു അദ്ദേഹം.
ആരാണ് ആ നടന് എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. അത് മറ്റാരുമല്ല, ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര നായകനായിരുന്ന ജാക്കി ഷറോഫ്. ആമിര്‍ ഖാന്, അമിതാഭ് ബച്ചന് തുടങ്ങിയവര്‍ ഒന്നിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹത്തിന് ബിക്കിനി ധരിക്കാനുള്ള അവസരം വന്നത്. പക്ഷെ അതിന് തയാറാകാതെ നടന് സിനിമയില്‍ നിന്ന് തന്നെ
പിന്മാറി.
സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ഹിന്ദിയിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ക്ക് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
Post Your Comments