ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുടെ മരണം ബോളിവുഡ് സിനിമാ ലോകത്തിനു മറക്കാനാവാത്ത വേദനയാണ് ഇന്നും. ശ്രീദേവിയുടെ മരണശേഷം ബന്ധുക്കളും സുഹൃത്തുക്കളും താരത്തെക്കുറിച്ച് ഒരുപാട് നിരവധി കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ശ്രീദേവിയെക്കുറിച്ച് അമ്മാവൻ വേണുഗോപാല്‍ റെഡ്ഡി നടത്തിയ ചില വെളിപ്പെടുത്തുകലാണ് ആരാധകരെയാകെ അമ്പരപ്പിക്കുന്നത്.
ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹത്തിൽ അമ്മയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. ബോണി വീട്ടിൽ വരുന്ന സന്ദർഭങ്ങളിൽ മര്യാദപൂർവം സ്വീകരിക്കുക പോലും അമ്മ ചെയ്തിരുന്നില്ല.പക്ഷേ ബോണിയും ശ്രീദേവിയും വിവാഹിതരാകുമെന്ന തീരുമാനത്തിൽ നിന്നു പിന്മാറാൻ തയാറായിരുന്നില്ലെന്നും വേണുഗോപാൽ പറയുന്നു.സാമ്പത്തിക പ്രതിസന്ധിയും അവരുടെ കുടുംബം നേരിട്ടിരുന്നു.
തുടരെ ബോണിയുടെ രണ്ടുമൂന്നു ചിത്രങ്ങൾ പരാജമായിരുന്നു.ആ കടങ്ങളൊക്കെ ശ്രീദേവിയുടെ സ്വത്ത് വിറ്റാണ് തീർത്തത്.സാമ്പത്തിക പ്രതിസന്ധി തുടർന്നപ്പോൾ ശ്രീദേവി വീണ്ടും സിനിമാ രംഗത്ത് സജീവമാകുകയും ചെയ്തു.അകമേ വിഷമങ്ങളെല്ലാം ഒതുക്കിവച്ച് പുറമെ പുഞ്ചിരിയുമായി നടക്കുകയായിരുന്നു അവർ.
Read also:ശശി കലിംഗ പരിഹസിക്കപ്പെടുന്നു , അതിന് കാരണക്കാർ ഇവരാണ്
സൗന്ദര്യസംരക്ഷണത്തിനായി ശ്രീദേവി ഒന്നിലേറെ സർജറികൾ ചെയ്തിട്ടുണ്ടെന്ന വാദവും വേണുഗോപാൽ ഉയർത്തുന്നു. മൂക്കിന്റെ ഭംഗി കൂട്ടാനായി അമേരിക്കയിലായിരുന്നു ശ്രീദേവി സർജറി ചെയ്തിരുന്നത്. ശ്രീദേവിയുടെ അമ്മയുമായി സംസാരിക്കുമ്പോഴാണ് തങ്ങൾ ഇത്തരം കാര്യങ്ങൾ മനസ്സാലിക്കിയത്. മക്കളുടെ ഭാവിയെക്കുറിച്ചോർത്ത് ആശങ്കപ്പെട്ടിരുന്ന അമ്മയായിരുന്നു ശ്രീദേവിയെന്നും അദ്ദേഹം പറയുന്നു. ബോണി പൂർണ ആരോഗ്യവാനല്ലെന്നും അതിനാൽ മക്കളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നുമാണ് ശ്രീദേവി പറഞ്ഞിരുന്നതെന്നാണ് അമ്മാവന്റെ വാദം.ഇതിനെക്കുറിച്ച് കപൂർ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments