CinemaGeneralInterviewsKollywoodLatest News

“നടിമാരുടെ ബുദ്ധിമുട്ട് ആരും അറിയുന്നില്ല”

നടിമാരുടെ ബുദ്ധിമുട്ട് ആരും അറിയുന്നില്ലെന്ന് പ്രമുഖ തെന്നിന്ത്യന്‍ നായിക തമന്ന. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ നടിമാരുടെ കഷ്ടപ്പാടുകളും വേദനവും പങ്കു വച്ചത്.

“ഞാന്‍ സിനിമയില്‍ വന്നിട്ട് പതിനഞ്ചു വര്‍ഷമായി. ഇത്രയും നാളായി എന്‍റെ ജീവിതത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഒരു ലൊക്കേഷനില്‍ നിന്ന് മറ്റൊരു ലോക്കെഷനിലെക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. ഷോട്ട് റെഡിയായാല്‍ മനസില്‍ എന്ത് വേദനയുണ്ടെങ്കിലും അതെല്ലാം മറന്ന് ക്യാമറയ്ക്ക് മുന്നിലെത്തണം, പറയുന്നതെല്ലാം ചെയ്യണം. നടനായാലും നടിയായാലും ഇത് തന്നെയാണ് അവസ്ഥ. ” തമന്ന പറയുന്നു.

“സാധാരണ പെണ്‍കുട്ടികള്‍ ഇഷ്ടമുള്ള വേഷം ധരിച്ച്, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് സ്വതന്ത്രരായി നടക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് അത് കഴിയില്ലല്ലോ. ഞങ്ങള്‍ക്കെല്ലാം സിനിമയ്ക്ക് വേണ്ടിയേ ചെയ്യാന്‍ പറ്റൂ. ശരീരം ആകര്‍ഷകമാക്കാന്‍ കടുത്ത വ്യായാമങ്ങള്‍ ചെയ്യേണ്ടി വരുന്നു. നടിയായാല്‍ കൈ നിറയെ കാശ് കിട്ടുമല്ലോ എന്ന് ചിലര്‍ പറയാറുണ്ട്. പക്ഷെ അതനുസരിച്ച് ഞങ്ങള്‍ കഷ്ടപ്പെടുന്നുമുണ്ട്. രാത്രിയും പകലുമില്ലാതെ കഠിനമായ ലൈറ്റിന്‍റെ വെളിച്ചത്തില്‍ നില്‍ക്കുമ്പോഴാണ് പണം കിട്ടുന്നത്” പയ്യ, ബാഹുബലി, അയന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ തമന്ന പറഞ്ഞു.

” പല ഭാഷകളില്‍ അഭിനയിക്കുന്നവരാണ് ഞങ്ങളില്‍ പലരും. ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ മാറി മാറി സഞ്ചരിക്കേണ്ടി വരുന്നു. അതുകൊണ്ട് വീട്ടുകാരോടൊപ്പം സമയം ചെലവിടാന്‍ കഴിയില്ല. ” നടി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button