ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വരുവേ എന്നത് രജനികാന്തിന്റെ പ്രശസ്തമായ പഞ്ച് ഡയലോഗാണ്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളുടെ കാര്യത്തിലും അത് ബാധകമാണെന്ന് പറയേണ്ടി വരും. ട്വിറ്ററിന് പിന്നാലെ താരം ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും അക്കൌണ്ട് തുറന്നു.
ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ ആദ്യ പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലായി. 14,000 ലൈക്കും 2,400 കമന്റ്സുമാണ് അതിന് കിട്ടിയത്. 1,67,428 പേര് ഇതുവരെ പേജ് ലൈക്ക് ചെയ്തിട്ടുണ്ട്.
ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റാഗ്രാമില്‍ രജനികാന്ത് അഞ്ചു ദിവസം മുമ്പ് ജോയിന്‍ ചെതിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിന് 1,37,000 ലൈക്ക്സാണ് കിട്ടിയത്. 2,11,000 പേര് താരത്തെ പിന്തുടരുകയും ചെയ്യുന്നു.
ട്വിറ്ററിലാണ് രജനി ആദ്യം അക്കൌണ്ട് തുടങ്ങിയത്. ഇതുവരെ 116 തവണ മാത്രമാണ് ട്വീറ്റ് ചെയ്തതെങ്കിലും 45 ലക്ഷം പേര് അദ്ദേഹത്തെ മൈക്രോ ബ്ലോഗിങ്ങ് സൈറ്റില്‍ പിന്തുടരുന്നുണ്ട്.
Post Your Comments