
പ്രേമം എന്ന സിനിമയിലൂടെ നായികയായി മലയാളികൾക്ക് മുമ്പിൽ എത്തിയ ആളാണ് മഡോണ.ഒരു ഗായിക കൂടിയായ മഡോണ തമിഴ് തെലുങ്ക് ഭാഷകളിൽ തിളങ്ങി നിന്ന് സമയം തന്നെ പെട്ടെന്ന് അപ്രത്യക്ഷയായി.കാരണം തേടിയിറങ്ങിയ ആരാധകർക്ക് മറുപടിയുമായി ഒടുവിൽ മഡോണ എത്തി.
‘ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു. കുറച്ച് കാലം അഭിനയിക്കാന്‍ എക്സൈറ്റഡായ കഥയൊന്നും കിട്ടിയില്ല. കഴിഞ്ഞ വര്‍ഷത്തിലെ ആദ്യമാസങ്ങളില്‍ വിശ്രമം ഇല്ലാതെ ജോലിയായിരുന്നു. ഇതിന്റെ ഫലമായി ശാരീരിക അസ്വസ്തകള്‍ ഉണ്ടായി. മനസും ശരീരവും ഒരുപോലെ ക്ഷീണിച്ചു. കഠിനമായ തലവേദനയും പിടിപെട്ടു. ഒപ്പം മാനസിക പിരിമുറുക്കവും. ഈ അവസ്ഥയില്‍ ഞാന്‍ പല ഡോക്ടര്‍മാരെയും പോയി കണ്ടു. പക്ഷേ ഒരു പ്രയോജനവും കിട്ടിയില്ല.
Read also:സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
പിന്നെയാണ് ഒരു കളരി ഗുരുക്കളുടെ അടുത്തുപോയി. അദ്ദേഹം എനിക്കൊരു എണ്ണ തന്നു. അത് ഉപയോഗിക്കുന്നതിനൊപ്പം യോഗ ചെയ്യുന്നതും ആരംഭിച്ചു. ഇവ രണ്ടും എന്നെ സഹായിച്ചു. ഒരു മാജിക് എന്നപോലെ വെറും അഞ്ചു ദിവസം കൊണ്ട് എന്റെ അവശതകള്‍ മാറി.
Post Your Comments