പട്ടാളത്തില്‍ നിന്നാണ് മേജര്‍ രവി സിനിമയില്‍ എത്തിയത്. പ്രിയദര്‍ശന്‍റെ സഹ സംവിധായകനായി തുടങ്ങിയ അദ്ദേഹം പിന്നീട് ത്രസിപ്പിക്കുന്ന നിരവധി പട്ടാള സിനിമകളും മലയാളത്തിന് സംഭാവന ചെയ്തു.
നായര്‍സാബ്, സൈന്യം തുടങ്ങിയ ചില പട്ടാള സിനിമകള്‍ മലയാളത്തില്‍ മുമ്പ് വന്നിട്ടുണ്ട്. അവ അക്കാലത്ത് സാമ്പത്തികമായി വിജയിക്കുകയും ചെയ്തു. എന്നാല്‍ മേജര്‍ രവി യഥാര്‍ത്ഥ ജീവിതത്തിലെ അനുഭവങ്ങളാണ് സിനിമയ്ക്ക് ഇതിവൃത്തമാക്കിയത് എന്ന വ്യത്യാസമുണ്ട്. കീര്‍ത്തിചക്ര, മിഷന്‍ നയന്‍റി ഡേയ്സ്,കുരുക്ഷേത്ര, പിക്കറ്റ് 43, കര്‍മയോദ്ധ, ബിയോണ്ട് ദി ബോര്‍ഡേഴ്സ് എന്നിവയാണ് അദ്ദേഹം ചെയ്ത സിനിമകള്‍. അതില്‍ ആദ്യ ചിത്രമായ കീര്‍ത്തിചക്ര വന്‍ വിജയം നേടിയപ്പോള്‍, പിക്കറ്റ് 43 ശരാശരി വിജയം നേടി. മറ്റ് സിനിമകള്‍ക്കെല്ലാം തിരിച്ചടി നേരിട്ടു. മിക്ക സിനിമകളിലും സുഹൃത്തായ മോഹന്‍ ലാലിനെയാണ് മേജര്‍ രവി നായകനാക്കിയത് എന്ന പ്രത്യേകത കൂടിയുണ്ട്.
മോഹന്‍ലാല്‍- മേജര്‍ രവി ടീം ഒന്നിച്ച അവസാന ചിത്രമായ ബിയോണ്ട് ദി ബോര്‍ഡേഴ്സ് ഇപ്പോള്‍ തെലുഗുവില്‍ ഇറക്കുകയാണ്. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തെലുഗുവില്‍ ഡബ്ബ് ചെയ്തത്.
ജനത ഗാരേജ് എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ തെലുഗുവില്‍ ജനപ്രിയനായത്. തുടര്‍ന്ന് മലയാളത്തില്‍ റെക്കോര്‍ഡ് വിജയം നേടിയ അദ്ദേഹത്തിന്‍റെ പുലി മുരുകന്‍ തെലുഗുവില്‍ മന്യം പുലിയെന്ന പേരില്‍ മൊഴി മാറ്റിയെത്തി. ആ സിനിമക്കും പിന്നീട് വന്ന വില്ലനും മികച്ച പ്രതികരണം ലഭിച്ചതോടെയാണ്കേണല്‍ മഹാദേവനും തെലുഗു സംസാരിക്കാന്‍ ഒരുങ്ങുന്നത്.
Post Your Comments