CinemaGeneralLatest NewsMollywood

അവസാന റൌണ്ടില്‍ അപ്രതിക്ഷിത ട്വിസ്റ്റ്‌; ഇന്ദ്രന്‍സിന് മുന്നില്‍ ഫഹദിന് കാലിടറി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടന് വേണ്ടിയുള്ള അവാര്‍ഡിന് അവസാന റൌണ്ട് വരെ കടുത്ത മത്സരമാണ് നടന്നത്. ആളൊരുക്കം എന്ന സിനിമയിലെ പ്രകടനം ഇന്ദ്രന്‍സിനെ മികച്ച നടനാക്കിയപ്പോള്‍ ഫഹദ് ഫാസിലിന് കപ്പിനും ചുണ്ടിനും ഇടയ്ക്കാണ് പുരസ്ക്കാരം നഷ്ടമായത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും, കാര്‍ബണ്‍, ടേക്ക് ഓഫ് തുടങ്ങിയ സിനിമകളിലെ അഭിനയം ഫഹദിന് അവാര്‍ഡ് നേടിക്കൊടുക്കും എന്നാണ് പൊതുവേ കരുതിയിരുന്നത്. അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതായി ഉച്ചയോടെ ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ അവസാന നിമിഷമാണ് എല്ലാം കീഴ്മേല്‍ മറിഞ്ഞത്.

ആളൊരുക്കത്തിലെ ഇന്ദ്രന്‍സിന്‍റെ അഭിനയം സമാനതകളില്ലാത്തതാണെന്ന് ജൂറി വിലയിരുത്തി. നഷ്ടപ്പെട്ട മകനെ തേടിയിറങ്ങുന്ന പിതാവിന്‍റെ ആത്മസംഘര്‍ഷങ്ങള്‍ നടന്‍ തന്മയത്വത്തോടെയാണ് അവതരിപ്പിച്ചതെന്ന് ചെയര്‍മാനും അംഗങ്ങളും ഏകകണ്ഠമായാണ് വിലയിരുത്തിയത്.

നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലെ അഭിനയത്തിന് നേരത്തെ ഫഹദിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 2013ലായിരുന്നു അത്.

shortlink

Related Articles

Post Your Comments


Back to top button