ലോകമെങ്ങും ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാന്‍. ടൈറ്റാനിക് സംവിധായകന്‍ ജയിംസ് കാമറൂണ്‍, ഹഗ് ജാക്ക്മാന്‍, പെനെലോപ് ക്രൂസ് തുടങ്ങിയവരെല്ലാം കിംഗ് ഖാന്‍റെ ആരാധകരാണ്.
ഷാരൂഖിന്‍റെ മിക്ക സിനിമകളും കാണാറുള്ള ജാക്ക്മാന് അദ്ദേഹത്തിന്‍റെ ഡാന്‍സാണ് കൂടുതല്‍ ഇഷ്ടം.
“ഈ പ്രായത്തിലും നന്നായി ഡാന്‍സ് ചെയ്യുന്ന ഖാന്‍റെ എനര്‍ജി അപാരമാണ്.” ജാക്ക്മാന്‍ പറയുന്നു.
2010ല്‍ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയാണ് ജെയിംസ് കാമറൂണിന്‍റെ ഫേവറിറ്റ്.
” ഷാരൂഖ് ഖാന്‍ മികച്ച നടനാണ്. എന്‍റെ ഇഷ്ട സിനിമയുടെ പോസ്റ്റര്‍ അദ്ദേഹത്തിന്‍റെ കയ്യൊപ്പോടെ കിട്ടണം എന്നാണ് എന്‍റെ ആഗ്രഹം. അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹത്തിന് വേണ്ടി ഞാനും പോസ്റ്റര്‍ സൈന്‍ ചെയ്യാം” കാമറൂണ്‍ പറഞ്ഞു.
പെനെലോപ് ക്രൂസിന് ഷാരൂഖിന്‍റെ കൂടെ അഭിനയിക്കാനാണ് ആഗ്രഹം.
” എനിക്ക് ഇന്ത്യന്‍ സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്. ഞാന്‍ ഷാരൂഖിന്‍റെ ഒരു വലിയ ആരാധിക കൂടിയാണ്. എനിക്ക് അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കണം” നടി പറയുന്നു.
Post Your Comments