ഐ എം വിജയന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്. ആരാകും നായകന്‍?

സിനിമയില്‍ ഇപ്പോള്‍ ബയോപിക്കുകളുടെ കാലമാണ്. സച്ചിന്‍, മഹേന്ദ്ര സിംഗ് ധോണി, മേരി കോം തുടങ്ങിയവരുടെ കഥ പറഞ്ഞ ബോളിവുഡ് ചിത്രങ്ങള്‍ കോടികളാണ് ബോക്സ് ഓഫിസില്‍ നിന്ന് വാരിക്കൂട്ടിയത്. മലയാളത്തില്‍ ഫുട്ബോള്‍ താരം വി പി സത്യന്‍റെ കഥ പറഞ്ഞ ക്യാപ്റ്റന്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയില്‍ മറ്റൊരു ഫുട്ബോളറുടെ കഥ കൂടി സിനിമയാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കേരളത്തിന്‍റെ സ്വന്തം ഐ എം വിജയന്‍റെ ജീവിതമാണ് വെള്ളിത്തിരയില്‍ എത്തുന്നത്. യുവതലമുറയുടെ ഇഷ്ട നടനായ നിവിന്‍ പോളിയാകും കറുത്ത മുത്തായി എത്തുക. ഫുട്ബോള്‍ കളിക്കുന്ന ചില രംഗങ്ങള്‍ അടുത്തിടെ നടന്‍ ഫേസ്ബുക്കില്‍ പങ്കു വച്ചിരുന്നു. കഥാ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയുടെ പേര് സംവിധായകനായി പരിഗണിച്ചിരുന്നുവെങ്കിലും മാറിയ സാഹചര്യത്തില്‍ പുതിയൊരാള്‍ വരാനും സാധ്യതയുണ്ട്. അദ്ദേഹം പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത് കൊണ്ടാണ് പകരക്കാരനെ തേടുന്നത്. 

Share
Leave a Comment