കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രശ്മി ജി യ്ക്കും സുഹൃത്ത് അനില്‍ കുമാറിനുമാണ് മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്ക്കാരം ലഭിച്ചത്. വെള്ളിത്തിരയിലെ ലൈംഗികതയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി.
രശ്മിയെ മലയാള സാഹിത്യ ലോകത്തിന് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. രശ്മി അനില്‍ എന്ന തൂലിക നാമത്തില്‍ സുഹൃത്ത് അനില്‍ കുമാറുമായി ചേര്‍ന്ന് നിരവധി ലേഖനങ്ങളാണ് അവര്‍ എഴുതിയത്. ജനകീയ സിനിമ, ട്രാൻസ്‌ജെന്റർ ചരിത്രം സിദ്ധാന്തം പ്രതിനിധാനം, വിമതലൈംഗീകത ചരിത്രം സിദ്ധാന്തം രാഷ്ട്രീയം, സുവർണ്ണ ചലച്ചിത്രങ്ങൾ, കലയുടെ കാലാന്തരങ്ങൾ എന്നിവയാണ് പ്രധാന രചനകള്‍.
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ നിന്ന് എംഎ, എം ഫില്‍, പിഎച്ച്ഡി എന്നിവ പൂര്‍ത്തിയാക്കിയ രശ്മി മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റും എടുത്തിട്ടുണ്ട്. ലെസ്ബിയനിസം കലയിലും സാഹിത്യത്തിലും ഒരു വിശകലനം എന്ന വിഷയത്തിലാണ് അവര്‍ ഡോക്ടറേറ്റ് എടുത്തത്.
തിരുവനന്തപുരം പള്ളിച്ചൽ ഇടയ്ക്കോട് സ്വദേശിയായ രശ്മി വിജയകുമാരൻ – ഗിരിജകുമാരി ദമ്പതികളുടെ മകളാണ്. ലക്ഷ്മി സുരേഷാണ് സഹോദരി.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഈസ്റ്റ് കോസ്റ്റിന്‍റെ സഹയാത്രികയായ രശ്മി മുഖ്യധാര മാധ്യമങ്ങളിലും സജീവമാണ്. അഞ്ഞൂറിലധികം ലേഖനങ്ങളും എട്ടു പുസ്തകങ്ങളുമാണ് അവര്‍ ഇതിനകം അനില്‍ കുമാറിനോടൊപ്പം ചേര്‍ന്ന് പ്രസിദ്ധികരിച്ചത്.
Post Your Comments