ഹാസ്യ അവതരണത്തില്‍ പുതുമകൊണ്ട് വന്ന നടനാണ് ഹരിശ്രീ അശോകന്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ ഹരിശ്രീ അശോകന് കഠിനാധ്വാനം പേറിയ ഒരു ഭൂതകാല ജീവിതകഥയുണ്ടായിരുന്നു. കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് പതിനേഴാം വയസിൽ പിക്കാസുമെടുത്തു ജോലിക്കിറങ്ങിയ ഹരിശ്രീ അശോകന് പഴയകാല ജീവിത അനുഭവങ്ങളെക്കുറിച്ച് പറയുന്നു
. “ഹരിശ്രീ അശോകൻ എന്ന പേര് വരുന്നത് മുൻപ് എന്റെ പേര് അമ്പ അശോകൻ എന്നായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞതോടെ വീട്ടിലെ അവസ്ഥ കാരണം ഞാൻ ടെലികോമിലെ ജോലിക്ക് ഇറങ്ങി. കേബിൾ ഇടുന്ന ജോലിക്കാണ് ആദ്യം പോയത്. അതിനെ അമ്പയിടുന്നത് എന്നാണ് പറയുക. ഭയങ്കര ഭാരമുള്ള കേബിളാണത്. പത്തു ഇരുപത് പേരൊക്കെ കൂടെ ആണ് വലിക്കുന്നത്. മണ്ണെണ്ണ ഒക്കെ ഇട്ടാണ് വലിക്കുന്നത്. ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നും ഈ അമ്പ ഇടുന്നത് എന്താണ് എന്ന് അറിയില്ല. അത് എല്ലാരും ഒരുമിച്ചു വലിച്ചാലേ ഒരു ഫോഴ്സ് ഉണ്ടാകു. അതിനു നമ്മൾ ഇങ്ങനെ താളത്തിൽ ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടിരിക്കും.അപ്പോള്‍ വഴിയേ പോകുന്ന ആരുടെ പേര് പറഞ്ഞു വേണമെങ്കിലും നമുക്ക് അമ്പ ഇടാം.”
ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹരിശ്രീ അശോകന്റെ പ്രതികരണം.
Post Your Comments