CinemaGeneralKollywoodLatest NewsTV Shows

ആര്യക്കെതിരെ ഗുരുതരമായ ആരോപണവുമായി ബിജെപി; റിയാലിറ്റി ഷോ കൂടുതല്‍ വിവാദത്തിലേക്ക്

നടന്‍ ആര്യയുടെ വധുവിനെ തേടിയുള്ള റിയാലിറ്റി ഷോ കൂടുതല്‍ വിവാദത്തിലേക്ക്. വിവാഹം പോലെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ചാനലിലൂടെ കച്ചവടവല്‍ക്കരിക്കുകയാണ് എന്ന ആരോപണം വിമര്‍ശകര്‍ ആദ്യം മുതലേ ഉന്നയിക്കുന്നതാണ്. ഏറ്റവും ഒടുവിലായി ബിജെപിയാണ്‌ ചാനലിനും നടനുമെതിരെ രംഗത്ത് വന്നത്.

ആര്യ മുസ്ലീമാണ്. കാസര്‍ഗോഡ്‌ സ്വദേശിയായ അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണ്. സിനിമയില്‍ എത്തിയതിന് ശേഷമാണ് അദ്ദേഹം പേര് മാറ്റി ആര്യയായത്. കളേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന എങ്ക വീട്ട് മാപ്പിളൈ എന്ന ഷോ ലൌ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. കഴിഞ്ഞ എപ്പിസോഡില്‍ നടന്‍ ശരത്കുമാറിന്‍റെ മകളും നടിയുമായ വരലക്ഷ്മി
മത്സരാര്‍ഥികളോട് ചോദിച്ച ചോദ്യമാണ് പാര്‍ട്ടിയെ കൂടുതല്‍ ചൊടിപ്പിച്ചത്.

വിവാഹം കഴിക്കുന്നതിന് മതം മാറാന്‍ ആര്യ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാകുമോ എന്ന് വരലക്ഷ്മി ചോദിച്ചിരുന്നു. ചില യുവതികള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാണെന്ന് മറുപടി നല്‍കി. പക്ഷെ മറ്റു ചിലര്‍ വിസമ്മതം
അറിയിച്ചു. ഈ എപ്പിസോഡിനെ ‘നാണം കെട്ടതും അപലപനീയവും’ എന്നാണ് ബിജെപ് നേതാവ് എച്ച് രാജ വിശേഷിപ്പിച്ചത്.

കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 പെണ്‍കുട്ടികളാണ് ഷോയില്‍ പങ്കെടുക്കുന്നത്. വിജയിയെ ആര്യ വിവാഹം കഴിക്കും.

shortlink

Related Articles

Post Your Comments


Back to top button