രജനികാന്ത് ചിത്രമായ കാലയില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അധസ്ഥിതരുടെ ജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥ പറയുന്ന സിനിമയില്‍ അംബേദ്‌ക്കറുടെ വേഷത്തില്‍ നടന്‍ എത്തും എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കാലയിലെ മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തെ കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇപ്പോള്‍ സംവിധായകന്‍ പാ രഞ്ജിത്ത് രംഗത്തെത്തി.സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ മമ്മൂട്ടിയെ സമിപിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. “കാലയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിന് വേണ്ടി മമ്മൂട്ടിയെ ഞങ്ങള്‍ കണ്ടിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അത് അധികം മുന്നോട്ടു പോയില്ല. മമ്മൂട്ടിയെ പോലെ വലിയൊരു നടനോടൊപ്പം സഹകരിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ അത് കാലായില്‍ സംഭവിച്ചില്ല.” രഞ്ജിത്ത് പറഞ്ഞു.
മണിരത്നം സംവിധാനം ചെയ്ത ദളപതിയിലാണ് രജനിയും മമ്മൂട്ടിയും നേരത്തെ ഒന്നിച്ചഭിനയിച്ചത്. ഇരുവരും തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്ത സിനിമ തമിഴകത്തെ എക്കാലത്തെയും മികച്ച മാസ് എന്‍റര്‍ടെയ്നറായാണ് വാഴ്ത്തപ്പെടുന്നത്.
Post Your Comments