മലയാളത്തിലും തമിഴിലും തെലുഗുവിലും നിറയെ ആരാധകരുള്ള നടനായിരുന്നു കലാഭവന്‍ മണി. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ അദ്ദേഹം പിന്നീട് ഹാസ്യ നടന്റെ വേഷത്തിലേക്കും നായകനിലേക്കും വളര്‍ന്നത് വളരെ പെട്ടെന്നാണ്. സിനിമയില്‍ നേട്ടങ്ങള്‍ കീഴടക്കുമ്പോഴും അദ്ദേഹം വന്ന വഴി മറന്നില്ല. അന്യ ഭാഷ സിനിമകളുടെ തിരക്കില്‍ നിന്ന് ചാലക്കുടിയുടെ മണ്ണിലേക്കാണ് മണി നേരെ വന്നിരുന്നത്. ചെന്നെയിലേക്ക് താമസം മാറ്റിയാല്‍ തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന് പലരും പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
രജനികാന്ത്, കമല്‍ ഹാസന്, വിജയ്, വിക്രം തുടങ്ങിയ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച മണിക്ക് തമിഴ് നാട്ടില്‍ ഫാന്‍സ് അസോസിയേഷന് വരെയുണ്ടായി. വിക്രം നായകനായ ജെമിനിയിലൂടെ കോളിവുഡില്‍ വന്ന മണിയുടെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ സിനിമ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴും മണിക്ക് മാത്രം മാറ്റമുണ്ടായില്ല. അന്യന്, എന്തിരന് തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം വ്യാപക പ്രശംസ നേടിക്കൊടുത്തു.
എന്തിരനില്‍ ഒരു രംഗത്ത് മാത്രമാണ് അഭിനയിച്ചതെങ്കിലും രജനിയോടും ഐശ്വര്യ റായോടും ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യമാണെന്ന് മണി തന്നെ പറഞ്ഞിട്ടുണ്ട്. ആ ചിത്രത്തില്‍ അഭിനയിക്കാന്‍ രജനി നേരിട്ടാണ് അദ്ദേഹത്തെ വിളിച്ചത്. പക്ഷെ ആ ഫോണ്‍ വിളി വന്നപ്പോള്‍ തന്നേ പറ്റിക്കാന്‍ മിമിക്രിക്കാര് ആരെങ്കിലും വിളിക്കുന്നതാണോ എന്നായിരുന്നു മണിയുടെ സംശയം. സംവിധായകന് ഷങ്കറിനെ വിളിച്ചാണ് നടന് സംശയം മാറ്റിയത്. അടുത്ത ദിവസം രാവിലെ ഗോവയില്‍ എത്തണമെന്ന് ഷങ്കര്‍ പറഞ്ഞെങ്കിലും മണിക്ക് ഫ്ലൈറ്റ് സമയത്ത് കിട്ടിയില്ല. അവസാനം അദ്ദേഹം സ്വന്തം വണ്ടി ഓടിച്ച് ലൊക്കേഷനില്‍ എത്തി.
ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ തന്റെ മിമിക്രി നമ്പറുകള്‍ അവതരിപ്പിക്കാന്‍ ഒരിക്കലും മടി കാട്ടാത്ത ആള് കൂടിയായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ രജനിക്കും ഐശ്വര്യക്കും ഷങ്കറിനും ഏറെ ഇഷ്ടമായിരുന്നു. ഒരിക്കല്‍ ആ പ്രകടനം കണ്ട് രജനി പറഞ്ഞു- അണ്ണാ നീങ്കള് പെരിയ ആള്. സൂപ്പര്‍സ്റ്റാറിന്റെ ആ വാക്കുകള്‍ മണിയെ സന്തോഷിപ്പിച്ചു. രജനിയുടെ പ്രശംസ തനിക്ക് ഓസ്ക്കാര്‍ അവാര്‍ഡിനെക്കാള്‍ വിലപ്പെട്ടതാണെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.
Post Your Comments