അപകടമേറിയ സാഹസങ്ങള്‍ ചെയ്യുന്നതില്‍ മോഹന്‍ലാല്‍ എന്ന നടന് എന്നും മുന്നിലാണ്. ഡ്യൂപ്പുകള്‍ പോലും ചെയ്യാന്‍ മടിക്കുന്ന പരിധിവിട്ട സാഹസിക രംഗങ്ങള്‍ മോഹന്‍ലാല്‍ എന്ന നടന് അനായാസം ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കാറുണ്ട്. ഒടിയന് എന്ന ചിത്രത്തിന് വേണ്ടി ലാല്‍ ചെയ്യുന്ന ആത്മസമര്‍പ്പണം ഇന്ത്യയിലെ ഒരു നടനും ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങളല്ല.
ഒടിയന്റെ കഠിനവും സാഹസികവുമായ ചിത്രീകരണ രംഗങ്ങളെക്കുറിച്ച് സംവിധായകന് ശ്രീകുമാര്‍ മേനോന് വിവരിക്കുന്നതിങ്ങനെ
“ഒടിയനു വേണ്ടിയുള്ള പരിശീലനം തുടങ്ങി കഴിഞ്ഞാല്‍ ഇടയ്ക്ക് വച്ച് നിര്‍ത്താനാകില്ലെന്ന് ലാലേട്ടനോട് പറഞ്ഞിരുന്നു. കാരണം അത്രയും വേദന നിറഞ്ഞ അവസ്ഥയിലൂടെയാകും അത് കടന്ന് പോകുക. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ഒന്നര മണിക്കൂര്‍ വീതം നീളുന്ന കഠിന വ്യായാമമായിരുന്നു ആദ്യം നല്‍കിയത്. ഇതില്‍ റോപ്പ് ക്ളൈമ്പിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ഓട്ടം, നീന്തല്‍, ഹര്‍ഡില്‍സ് എന്നിവയുണ്ടായിരുന്നു.
പിന്നീട് മണ്ണു കൊണ്ട് ശരീരം മുഴുവന്‍ മൂടും. രാജസ്ഥാനില്‍ നിന്നെത്തിച്ച പ്രത്യേക ക്ളേയാണ് ഇതിനായി ഉപയോഗിച്ചത്. അതിന് ശേഷം 14 ഡിഗ്രി തണുപ്പുള്ള ചേംബറിലേക്കും അവിടെ നിന്നും 30 ഡിഗ്രി താപനിലയുള്ള ചേംബറിലേക്കും ലാലേട്ടനെ മാറ്റും. പിന്നീട് 96,000 ലിറ്റര്‍ ഓക്സിജന്‍ അടങ്ങുന്ന മറ്റൊരു ചേംബറില്‍ എത്തിച്ച് ശരീരം പൂര്‍വ സ്ഥിതിയിലെത്തിക്കും.50 മുതല്‍ 60 കിലോ വരെ ഭാരമുള്ള പാക്കാണ് ലാലേട്ടന്റെ ശരീരത്തില്‍ ഇട്ടിരുന്നത്.” ശ്രീകുമാര്‍ മേനോന് വ്യക്തമാക്കുന്നു.
Post Your Comments