CinemaGeneralMollywoodMovie GossipsNEWSWOODs

സിനിമയില്‍ നിന്നും ഇടവേളയെടുത്തതിന്റെ കാരണം വ്യക്തമാക്കി മഡോണ

പ്രേമമെന്ന ആദ്യ ചിത്രത്തിന്‍റെ അപ്രതീക്ഷിത വിജയത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ താരമായി മാറിയ നടിയാണ് മഡോണ. ദിലീപ് നായകനായ കിംഗ് ലയര്‍ എന്ന ചിത്രത്തിലും മഡോണ നായികയായി. എന്നാല്‍ ഈ ഒരു ചിത്രത്തോടെ മലയാളത്തില്‍ നിന്നും അകന്നു. പിന്നീടു മഡോണ തമിഴിലും തെലുങ്കിലും സജീവമാകുകയും ചെയ്തു. എന്നാല്‍ മാസങ്ങളായി സിനിമ രംഗത്ത് നിന്നും താരം അപ്രത്യക്ഷയായിരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് താന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തതെന്ന കാരണം വ്യക്തമാക്കി മഡോണ.

മഡോണയുടെ വാക്കുകള്‍ ഇങ്ങനെ .. ”താന്‍ ഇവിടെ തന്നെയുണ്ടായിരുന്നു. കുറച്ച് കാലം അഭിനയിക്കാന്‍ എക്സൈറ്റഡായ കഥയൊന്നും കിട്ടിയില്ല. കഴിഞ്ഞ വര്‍ഷത്തിലെ ആദ്യമാസങ്ങളില്‍ വിശ്രമം ഇല്ലാതെ ജോലിയായിരുന്നു. ഇതിന്‍റെ ഫലമായി ശാരീരിക അസ്വസ്തകള്‍ ഉണ്ടായി. മനസും ശരീരവും ഒരുപോലെ ക്ഷീണിച്ചു. കഠിനമായ തലവേദനയും പിടിപെട്ടു. ഒപ്പം മാനസിക പിരിമുറുക്കവും. ഈ അവസ്ഥയില്‍ ഞാന്‍ പല ഡോക്ടര്‍മാരെയും പോയി കണ്ടു. പക്ഷേ ഒരു പ്രയോജനവും കിട്ടിയില്ല.

പിന്നെയാണ് ഒരു കളരി ഗുരുക്കളുടെ അടുത്തുപോയി. അദ്ദേഹം എനിക്കൊരു എണ്ണ തന്നു. അത് ഉപയോഗിക്കുന്നതിനൊപ്പം യോഗ ചെയ്യുന്നതും ആരംഭിച്ചു. ഇവ രണ്ടും എന്നെ സഹായിച്ചു. ഒരു മാജിക് എന്നപോലെ വെറും അഞ്ചു ദിവസം കൊണ്ട് എന്റെ അവശതകള്‍ മാറി. ഇപ്പോള്‍ ഞാന്‍ പൂര്‍ണ ആരോഗ്യവതിയാണ്.

സിനിമ രംഗത്ത് റിസ്കുണ്ട്, എനിക്ക് വലിയ ആത്മവിശ്വാസമാണെന്നാണ് എല്ലാവരും പറയാറ്. എന്നാല്‍ എപ്പോഴും ഒരു ബാക്ക് അപ്പ് വേണ്ടുന്ന വ്യക്തിയാണ് ഞാന്‍. . പലചോദ്യങ്ങളും ഇതിനിടയില്‍ നേരിടണം, എന്താണ് അങ്ങനെ ചെയ്യാത്തത്, വിവാഹം കഴിച്ച് ഏതെങ്കിലും വേറെ ജോലി നോക്കിക്കൂടെ? പഠനം എങ്ങനെ? പിഎച്ച്ഡി എടുക്കുമോ? തുടങ്ങി പലപല ചോദ്യങ്ങളാണ്. ഇതൊക്കെ നേരിടാന്‍ യോഗ എന്നെ ഒരുപാട് സഹായിച്ചു. എന്നെ പോസിറ്റീവ് ആയി നിലനിര്‍ത്തുന്നു.” മഡോണ പ്രതികരിക്കുന്നു. വിജയ് സേതുപതി നായകനാകുന്ന ജുങ്ക , ആസിഫ് അലി നായകനാകുന്ന ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങളാണ്‌ താരം കരാര്‍ ആയിരിക്കുന്നത്.

ക്ഷേത്രത്തിൽ പരസ്യ ചിത്രീകരണം; പ്രമുഖ നടിയ്ക്ക് എതിരെ കേസ്

shortlink

Related Articles

Post Your Comments


Back to top button