ഇത് ബയോപിക് സിനിമകളുടെ കാലമാണ്. സച്ചിന് ടെണ്ടുല്‍ക്കര്‍, മേരി കോം, ക്യാപ്റ്റന്‍ വി പി സത്യന്, മഹേന്ദ്ര സിംഗ് ധോണി, സില്‍ക്ക് സ്മിത തുടങ്ങിയവരുടെ ബയോപിക് സിനിമകളാണ് അടുത്ത കാലത്തായി നാം കണ്ടത്.
തൊണ്ണൂറുകളില്‍ ശരീര പ്രദര്‍ശനത്തിലൂടെ ചെറുപ്പക്കാരെ ഹരം കൊള്ളിച്ചിരുന്ന ഷക്കീലയുടെ ജീവിത കഥയാണ് അടുത്തതായി വെള്ളിത്തിരയില്‍ എത്തുക. ഷക്കീലയുടെ മുന്‍ഗാമിയായിരുന്ന സില്‍ക്ക് സ്മിതയുടെ കഥ പറഞ്ഞ ഡേര്‍ട്ടി പിക്ചര്‍ ബോക്സ് ഓഫിസില്‍ റെക്കോര്‍ഡ് വിജയം നേടിയിരുന്നു. സിനിമയില്‍ നായികയായി അഭിനയിച്ച വിദ്യ ബാലന് മികച്ച നടിക്കുള്ള ദേശിയ അവാര്‍ഡും കിട്ടി.
മലയാളത്തിന് പുറമേ തമിഴിലും തെലുഗുവിലും കന്നഡയിലും എന്ന് മാത്രമല്ല വിദേശങ്ങളില്‍ പോലും ആവേശമായിരുന്ന ഷക്കീലയുടെ ജീവിതം കന്നഡയിലാണ് സിനിമയാകുന്നത്. ബോളിവുഡ് നടി റിച്ച ചദ്ദയാണ് നായിക.
കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷാണ് സിനിമ സംവിധാനം ചെയ്യുന്നത്. തന്റെ കന്നി ചിത്രത്തിന് വി. ശാന്താറാം പുരസ്ക്കാരം നേടിയ സംവിധായകനാണ് ഇന്ദ്രജിത്ത്. ഗാങ്ങ്സ് ഓഫ് വസൈപൂര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റിച്ച സിനിമയില്‍ അഭിനയിക്കുന്ന കാര്യം സ്ഥിരികരിച്ചു.
ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും.
Post Your Comments