അന്യഭാഷക്കാർ ആയിരുന്നിട്ടും മലയാളി പ്രേക്ഷകരുടെ സ്വന്തമായി മാറിയ ഒട്ടനവധി നായികമാർ ഉണ്ടായിരുന്നു.അവരൊക്കെ ചുരുങ്ങിയ കാലംകൊണ്ടാണ് കേരളത്തിന്റെ സ്വന്തമായി മാറിയത്.അങ്ങനെ മലയാളികൾക്കിടയിൽ ഇടം നേടിയ ആ നായികമാരെക്കുറിച്ചറിയാം.
ശാരദ
മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ ഒരു തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശാരദ. ശാരദ ജനിച്ചത് ആന്ധ്രപ്രദേശിലാണെങ്കിലും പ്രധാനമായും മലയാളചലച്ചിത്രങ്ങളിലാണ് ശാരദ അഭിനയിച്ചിട്ടുള്ളതെങ്കിലും തെലുങ്ക് ഭാഷയിലും നല്ല വേഷങ്ങൾ ശാരദ ചെയ്തിട്ടുണ്ട്.
രഞ്ജിനി
1980 കളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ഒന്നാം നിര നായികാതാരമായിരുന്നു രഞ്ജിനി. തമിഴ് സിനിമയിലാണ് തന്റെ സിനിമാജീവിതം ആരംഭിച്ചതെങ്കിലും മലയാളത്തിലാണ് ഏറെ പ്രശോഭിച്ചത്.1970 ൽ സെൽവരാജ് – ലില്ലി ദമ്പതികളുടെ മകളായി സിംഗപ്പൂരിലായിരുന്നു രഞ്ജിനിയുടെ ജനനം. സാഷ സെൽവരാജ് എന്നാണ് യഥാർഥ പേര്. തമിഴ് ചലച്ചിത്രസംവിധായകൻ ഭാരതിരാജ ആണ് രഞ്ജിനി എന്ന പേര് നൽകിയത്. അദ്ദേഹത്തിന്റെ മുതൽ മര്യാദൈ ആയിരുന്നു ആദ്യചിത്രം. മലയാളത്തിലെ ആദ്യചിത്രം സ്വാതിതിരുനാൾ ആയിരുന്നു.
സുപർണ ആനന്ദ്
‘വൈശാലി’ എന്ന ഒരൊറ്റ ചിത്രം മതി സുപർണ ആനന്ദ് എന്ന സുന്ദരിയെ മലയാളികൾ എന്നെന്നും ഓർക്കാൻ. അതുതന്നെയായിരുന്നു താരത്തിന്റെ ആദ്യ സിനിമയും. പിന്നീട് ബോളിവുഡിൽ താരമായ സുപർണ നഗരങ്ങളിൽ ചെന്ന് രാപാർക്കാം, ഞാൻ ഗന്ധർവ്വൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും പ്രധാന വേഷങ്ങളിലെത്തി.
നന്ദിനി
ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ ബാലചന്ദ്ര മേനോൻ ആണ് നന്ദിനി എന്ന കൗസല്യയെ സിനിമാപ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. പിന്നീട് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ച നടി, മലയാളത്തിൽ അയാൾ കഥയെഴുതുകയാണ്, കരുമാടിക്കുട്ടൻ തുടങ്ങി നിരവധി മലയാളചിത്രങ്ങളിൽ അഭിനയിച്ചു. ചെറിയൊരിടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം റിലീസായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മലയാളത്തിൽ ഒരു തിരിച്ചുവരവ് നടത്തി.
റോമ
ആദ്യമായി അഭിനയിച്ചത് മലയാളത്തിലെ നോട്ട്ബുക്ക് എന്ന ചിത്രത്തിലാണ്. മലയാളത്തിനുപുറമേ തമിഴ്, കന്നട എന്നീ ഭാഷകളിലും റോമ അഭിനയിച്ചിട്ടുണ്ട്.പഞ്ചാബിക്കാരിയായ റോമ ചെന്നൈയിലാണ് വളർന്നത് പിതാവ് മുരളീധരൻ ചെന്നൈയിൽ ഒരു ആഭരണകട നടത്തുന്നു..
നിക്കി ഗൽറാണി
മലയാളത്തിന്റെ ഭാഗ്യനടിയായി അറിയപ്പെടുന്ന നിക്കി ഗൽറാണിയുടെ ആദ്യം റിലീസ് ആയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി നായകനായെത്തിയ 1983 ആയിരുന്നു. മറ്റു ഭാഷകളോടൊപ്പം മലയാളത്തിലും ശ്രദ്ധ ചെലുത്തിയ നടി വെള്ളിമൂങ്ങ, ഇവാൻ മര്യാദരാമൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു.
Post Your Comments